ലേലം ചെയ്യും
വലുതുകര മെയിന്‍ കനാലിന്റെ ഉപകനാലുകളുടെ ബണ്ടില്‍ മുറിച്ചിട്ട മരങ്ങള്‍ ഡിസംബര്‍ 30 ന് ലേലം ചെയ്യുന്നു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കെ പി ഐ പി ഹെഡ് വര്‍ക്ക്‌സ് സബ്ഡിവിഷന്‍ (മൂന്ന്) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലായിരിക്കും ലേലം. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് രാവിലെ 10.30 വരെ ഓഫീസില്‍ സ്വീകരിക്കും.
അഭിമുഖം 22 ന്
പാലക്കാട് പി.എം.ജി.എച്ച്.എസ്.എസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഓഫീസ് അറ്റന്‍ഡറെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 22ന് ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് ഓഫീസില്‍ എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. ഫോണ്‍: 9495761229
വിമുക്തഭടന്മാര്‍ക്ക് ഗെയ്റ്റ്മാന്‍ തസ്തികയില്‍ അപേക്ഷിക്കാം
വിമുക്തഭടന്മാര്‍ക്ക് റെയില്‍വെയില്‍ ഗെയിറ്റ്മാന്‍ തസ്തികയിലേക്ക് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
ദേശീയ/അന്തര്‍ ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്തഭടന്മാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 26ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
തീയതി നീട്ടി
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത മുന്‍ഗണനേതര (എന്‍.പി.എസ് -നീല) എന്‍.പി.എന്‍.എസ് (വെള്ള)) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന(പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 31 വരെ നീട്ടി. അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സഹിതം സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഖാദി ക്രിസ്മസ് – ന്യൂ ഇയര്‍ മേളയ്ക്ക് ഇന്ന് തുടക്കം; തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രത്യേക ഖാദി റിബേറ്റ് മേളയ്ക്ക് ഇന്ന് (ഡിസംബര്‍ 19) തുടക്കമാകും. ജനുവരി രണ്ട് വരെ നടക്കുന്ന മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ വില്‍പന കേന്ദ്രങ്ങളായ കോട്ടമൈതാനം ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക വില്‍പന മേളകള്‍ നടക്കും.
ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ്ങുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ക്കു പുറമെ, ഉന്നക്കിടക്കകള്‍, തേന്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. പൊതുജനങ്ങള്‍ ഈ സര്‍ക്കാര്‍ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.
മീഡിയേഷന്‍ ഫോര്‍ ദ നേഷന്‍ : ജില്ലയില്‍ 390 കേസുകള്‍ തീര്‍പ്പാക്കി
രാജ്യത്തെ കോടതികളില്‍ നടപ്പാക്കുന്ന മീഡിയേഷന്‍ ഫോര്‍ ദ നേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ 390 കേസുകള്‍ തീര്‍പ്പാക്കി. സുപ്രീം കോടതിയുടെ കീഴില്‍ മീഡിയേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും(MCPC)നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ(NALSA) കീഴിലാണ് 90 ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ നടക്കുന്നത്. കോടതികളില്‍ വര്‍ധിക്കുന്ന കേസുകളില്‍ യഥാസമയം നീതി ലഭിക്കാനായാണ് ഇത്തരത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ രണ്ടാംഘട്ടമായി ‘മീഡിയേഷന്‍ ഫോര്‍ ദ നേഷന്‍ -2’ ജനുവരി രണ്ട് മുതല്‍ ആരംഭിക്കും. ജില്ലയിലെ വിവിധ കോടതികളിലെ വൈവാഹിക തര്‍ക്ക കേസുകള്‍, അപകട ക്ലെയിം കേസുകള്‍, ഗാര്‍ഹിക അതിക്രമ കേസുകള്‍, ചെക്ക് ബൗണ്‍സ് കേസുകള്‍, വാണിജ്യ തര്‍ക്ക കേസുകള്‍, സര്‍വീസ് വിഷയ കേസുകള്‍, ഉപഭോകതൃ തര്‍ക്ക കേസുകള്‍, പാര്‍ട്ടീഷ്യന്‍ കേസുകള്‍, കടം വീണ്ടെടുക്കല്‍ കേസുകള്‍, ഒഴിപ്പിക്കല്‍ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ തുടങ്ങിയവ മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കും. ജനുവരി 31 വരെ റഫര്‍ ചെയ്യുന്ന കേസുകള്‍ക്ക് ഓരോ കേസിനും 90 ദിവസത്തെ തീര്‍പ്പാക്കാനുള്ള സമയം ലഭിക്കും. കേസിലെ കക്ഷികളുടെ സൗകര്യാര്‍ത്ഥം മീഡിയേറ്റര്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും മധ്യസ്ഥം നടത്തും. മധ്യസ്ഥതയില്‍ തീര്‍പ്പാവുന്ന കേസുകള്‍ക്ക് അടച്ചിരുന്ന കോടതി ചെലവ് തിരിച്ച് ലഭിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഗതാഗത നിയന്ത്രണം
കോഴിക്കോട്- പാലക്കാട് ദേശീയ പാത 966ല്‍ താണാവ് (ഫ്രണ്ട്സ് അവന്യു ജങ്ഷന്‍) മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് രണ്ടാംഘട്ട അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. മുണ്ടൂര്‍ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂര്‍-പറളി-കോട്ടമൈതാനം വഴിയും പാലക്കാട് നിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടമൈതാനം- മേഴ്സി കോളേജ് ജങ്ഷന്‍- പറളി-മുണ്ടുര്‍ വഴിയും പോകണമെന്ന് പൊതുമരാമത്ത് (ദേശീയപാത ഉപവിഭാഗം) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
റീജിയണല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി യോഗം 29 ന്
പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി യോഗം ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ ഓഫീസില്‍ ചേരും. പാലക്കാട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ജനുവരി മാസത്തിലെ വില്‍പ്പനയ്ക്കാവശ്യമായ പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി, ഹൗസ്ഹോള്‍ഡ് സാധനങ്ങള്‍, വെജിറ്റബിള്‌സ് എന്നിവ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വിതരണക്കാര്‍ വില വിവരങ്ങള്‍, സാമ്പിളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ക്വട്ടേഷന്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2500189.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബൊലേറോ/ തത്തുല്യ വാഹനം ആവശ്യമുണ്ട്. അഞ്ച് വര്‍ഷത്തിലധികം പഴക്കില്ലാത്തതും അന്‍പതിനായിരം കി.മീ ല്‍ അധികം ഓടിയിട്ടില്ലാത്തതുമായ വാഹനം ആയിരിക്കണം. ക്വട്ടേഷന്‍ ഫോം ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 വൈകീട്ട് നാല് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www. kspcb.kerala.gov.in ല്‍ ലഭിക്കും.
ലേലം ചെയ്യും
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീര്‍ റോഡ്‌സ് (സെക്ഷന്‍ നം. ഒന്ന്) ഓഫീസ് പരിധിയിലെ റോഡരികിലുള്ള മരങ്ങളും ശാഖകളും ഡിസംബര്‍ 20 ന് മരങ്ങള്‍ക്ക് സമീപം ലേലം ചെയ്യും. ഓള്‍ഡ് എന്‍ എച്ച് റോഡില്‍ ഇടതു വശത്ത് (കി മീ 211/410) വീടിന് ഭീഷണിയായി നില്‍ക്കുന്ന വാകമരം രാവിലെ 10.30 നും, പാലക്കാട് – പൊള്ളാച്ചി റോഡില്‍ ( കി.മീ 04/010) ല്‍ ഇടത് വശത്ത് ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിന് സമീപം നില്‍ക്കുന്ന വാകമരം രാവിലെ 11 നും, മേപ്പറമ്പ്- കാവില്‍പ്പാട് റോഡില്‍ ( കി.മീ 01/ 480) ല്‍ ഇടത് വശത്ത് നില്‍ക്കുന്ന ഞാവല്‍, പ്ലാവ് മരങ്ങള്‍ രാവിലെ 11.45 നും ലേലം ചെയ്യുമെന്ന് പി ഡബ്ല്യു ഡി അസി. എഞ്ചിനീയര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള പട്ടാമ്പി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വര്‍ഷ കാലയളവില്‍ ഉപയോഗിക്കുന്നതിനായി ഏഴു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോമുകള്‍ ഡിസംബര്‍ 30 വൈകീട്ട് മൂന്ന് വരെ ഓഫീസില്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് നാലിന് തുറക്കുമെന്നും പട്ടാമ്പി അഡീഷ്ണല്‍ ഐ സി ഡി എസ് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8078165163.