പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 26 ന് മരണപ്പെട്ട സീമ (30) എന്ന സ്ത്രീയുടെ ബന്ധുക്കളെ തേടുന്നു. ഇവരുടെ വിലാസമോ ബന്ധുക്കളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146 (ഇന്‍സ്പെക്ടര്‍), 9497980637 (സബ് ഇന്‍സ്പെക്ടര്‍), ഇമെയില്‍- shotownspspkd.pol@kerala.gov.in.
ബന്ധുക്കളെ തേടുന്നു; പാലക്കാട് ജില്ലാ