Input your search keywords and press Enter.

featured

സപ്ലൈകോയുടെ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ

  ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷോത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ മെയ് 3 വരെ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ…

കോന്നി താലൂക്ക് വികസന സമിതി യോഗം ചേർന്നു: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം എൽ എ നിർദേശം നൽകി

  കോന്നി :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പഠന കമ്മിറ്റി കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഒരു വര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ക്കുള്ള സാഹചര്യം, തോട്ടണ്ടിയുടെ ലഭ്യത, ഭാഗികമായ  യന്ത്രവല്‍ക്കരണം, കശുമാവ്കൃഷി വ്യാപനത്തിലൂടെ ആഭ്യന്തര ഉല്‍പാദന വര്‍ദ്ധന, ആനുകൂല്യങ്ങള്‍, സ്വകാര്യ മേഖലയെ ഉള്‍പ്പെടെ പിന്തുണയ്ക്കുക, പരിപ്പിന്റെ ആഭ്യന്തര വിപണിയിലെ ബ്രാന്‍ഡിംഗ്, തുടങ്ങിയ വിഷയങ്ങള്‍ കമ്മിറ്റി പഠനവിധേയമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കും. ആദ്യ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണം  – മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അട്ടപ്പാടി ഗവ ഗോട്ട് ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരികയായിരുന്നു മന്ത്രി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വ്യവസായങ്ങള്‍ക്ക് ഗുണകരമല്ല.…

ഡിജിറ്റല്‍ റീസര്‍വേ: മൂന്നു വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ ഈമാസം ഏഴിന് ആരംഭിക്കും

    ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ നാല് വില്ലേജുകളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുന്നത്. ഓമല്ലൂര്‍ വില്ലേജിലെ സര്‍വേ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. കണ്ടിന്യൂവസിലി…

പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ നേരിയ ഭൂചലനം

  പത്തനംതിട്ട ,കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake)പത്തനംതിട്ട ജില്ലയിലെ കോന്നി , മുറിഞ്ഞകൽ,കൂടൽ,കലഞ്ഞൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

അടൂരിലെ റോഡ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി അടൂര്‍ നിയോജകമണ്ഡലത്തിലെ നിരത്തു വിഭാഗവുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അടൂര്‍ ടൗണ്‍ പാലം, ആനയടി-കൂടല്‍ റോഡ് അടക്കമുള്ള കിഫ്ബി, കെആര്‍എഫ്ബി, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ പ്രവര്‍ത്തനം ഉന്നത ഉദ്യോഗസ്ഥരുമായി ഡെപ്യുട്ടി സ്പീക്കര്‍ ചര്‍ച്ച ചെയ്തു. പദ്ധതി പ്രവര്‍ത്തനത്തിലെ കാലതാമസം പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യുട്ടി…

കൊല്ലം ജില്ലാ അറിയിപ്പുകള്‍ (04/04/2022)

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല  സമഗ്ര മാറ്റത്തിന് വഴിയൊരുക്കും: മന്ത്രി ജെ. ചിഞ്ചുറാണി വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വഴിയൊരുക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന യു. ജി, പി. ജി കോഴ്‌സുകളുടെ ചുമതലക്കാരായി നിയമിക്കപ്പെട്ട 46 അധ്യാപകര്‍ക്കുള്ള വിദഗ്ധ പരിശീലനം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈസ് ചാന്‍സലര്‍ പി.എം മുബാറക് പാഷ…

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ (04/04/2022)

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘാടകസമിതി യോഗം ചേര്‍ന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെ ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന വിപണന മേള വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലാ…

പത്തനംതിട്ട ജില്ലാ അറിയിപ്പ് (4/4/20222)

സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ്…

error: Content is protected !!