സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയവും 05 ജൂൺ 2022 ഞായറാഴ്ച പുത്തൂരിൽ സ്ഥലം : റിക്രിയേഷൻ ക്ലബ്, മന്നം മെമ്മോറിയൽ ഹാൾ (ബ്രില്യൻസ് അക്കാദമി) കരിമ്പിൻപുഴ പാലമുക്ക്, പുത്തൂർ. കരിമ്പിൻപുഴ റിക്രിയേഷൻ ക്ലബ്ബിന്റെയും ആർമി മെഡിക്കൽ/ ദന്തൽ വിമുക്തഭട സംഘടന ആയ *സർവ്വേ സന്തു നിരാമയ* യുടെയും കൊട്ടാരക്കര കാരുണ്യ കണ്ണാശുപത്രിയുടെയും, ക്വാളിറ്റി ഡയഗനോസ്റ്റിക് സെന്ററിന്റെയും സായുക്താഭിമുഖ്യത്തിൽ സൗജന്യ…
ലോക ക്ലബ് ഫൂട്ട് ദിനം- പോസ്റ്റര്‍ പ്രകാശനം ചെയ്തു ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. ക്ലബ് ഫൂട്ട് രോഗാവസ്ഥയെപ്പറ്റിയും ജില്ലയില്‍ ക്ലബ് ഫൂട്ട് ചികിത്സയ്ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍,…
പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു:ജാഗ്രത പുലര്‍ത്തണം വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം: ഡിഎംഒ എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.…
സമരം വരും ദിവസങ്ങളിലും തുടരും 13-5-22 വെള്ളിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരം നടത്തുന്ന എല്‍ ജി എസ് ഉദ്യോഗാര്‍ഥികള്‍ പി എസ് സി ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തി കേരളത്തിലെ 14 ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സിയുടെയും കേരള ഗവണ്‍മെന്റിന്റെയും അനീതിക്കെതിരെനടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ആം ആദ്മി നേതാക്കളെത്തി സമരത്തില്‍ പങ്കെടുത്തു. എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ പി എസ്…
ഭക്ഷ്യ സുരക്ഷാ വകുപ്പ് കുമ്പഴയിലുളളവ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറന്‍മുള സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ടി.ആര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസ്റ്റാളുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ 56 കിലോ മത്സ്യം കണ്ടെത്തുകയും അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശവും നല്‍കി. മത്സ്യ വില്‍പന കേന്ദ്രങ്ങള്‍/വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ഭക്ഷ്യ സുക്ഷാ ലൈസന്‍സ്…
ഭക്ഷ്യസുരക്ഷാ വിഭാഗം പത്തനംതിട്ട ജില്ലയില്‍ പരിശോധന നടത്തി: അടച്ചു പൂട്ടിയ സ്ഥാപനത്തിന്‍റെ പേരുകള്‍ പറയില്ല :ഇതൊക്കെ കഴിച്ചു ചത്താലും പറയില്ല .ഈ പരിപാടി ഇവിടെ നടക്കില്ല : പേര് പറയാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഉടന്‍ പിരിച്ചു വിടുക . ഇവര്‍ ആണ് എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയിലെ ഷവര്‍മ, ജ്യൂസ് സറ്റാളുകള്‍, മീന്‍ സ്റ്റാളുകള്‍, ശര്‍ക്കര എന്നിവയുടെ മൊത്തം 77 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 14…
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇനിയുള്ള 4 മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്‌സി കോർണറുകൾ സ്ഥാപിക്കും. നേരത്തെയുള്ള ചികിത്സയാണ് ഈ രണ്ട് രോഗങ്ങൾക്കും ആവശ്യമായി…
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച 226 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഈ മാസം രണ്ട് മുതൽ ഇന്നുവരെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930…
ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ചൂടുളളതും ഈര്‍പ്പമുളളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജലീകരണം. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ…