Input your search keywords and press Enter.

Obituary

തടിലോറി പാഞ്ഞുകയറി: 2 കുട്ടികളുൾപ്പെടെ 5 മരണം

തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. തൃശൂര്‍ നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം.കണ്ണൂരിൽനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു.…

കോന്നി ഐരവൺ വിളയിൽ  കിഴക്കേതിൽ വീട്ടിൽ ഭവാനി  ( 89) നിര്യാതയായി

കോന്നി ഐരവൺ വിളയിൽ  കിഴക്കേതിൽ വീട്ടിൽ ഭവാനി  ( 89) നിര്യാതയായി.ഭർത്താവ്  പരേതനായ റ്റി .എ.നാരായണൻ മക്കൾ: സാവിത്രി  വിശ്വംഭരൻ, തങ്കമണി , ശശി നാരായണൻ  (News18 Keralam Reporter )മരുമക്കൾ നിർമ്മല, തങ്കച്ചൻ ലതാകുമാരി  ശനിയാഴ്ച :  26.10.2024 പകൽ ഉച്ചക്ക് 1 മണിക്ക് കോന്നി ഐരവൺ വീട്ടുവളപ്പിൽ.…

വി റ്റി ദാക്ഷായണിയമ്മ (87) ( റിട്ട: ഹെഡ്മിസ്ട്രസ്) അന്തരിച്ചു

  പത്തനംതിട്ട തുമ്പമൺ കോയിക്കോണത്ത് വയക്കൽ വീട്ടിൽ വി റ്റി ദാക്ഷായണിയമ്മ (87) ( റിട്ട: ഹെഡ്മിസ്ട്രസ്, എസ് എൻ ഡി പി എച്ച് എസ് എസ് ചെന്നീർക്കര ) അന്തരിച്ചു. സംസ്കാരം (ചൊവ്വാഴ്ച 11 ന്) വീട്ടുവളപ്പിൽ. ഭർത്താവ് എൻ. മാധവൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ) മക്കൾ – ഹരിത ഡി (റിട്ട. അദ്ധ്യാപിക എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി എസ് പന്തളം) അജിത…

എ.ഡി.എം ബലിയാടായി

കണ്ണൂർ ജില്ലാ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, സിപിഎമ്മിന്റെ ഗൂഢാലോചനയുടെ തിക്ത ഫലമാണ്. നാളിതുവരെ തന്റെ സർവീസ് ബുക്കിൽ ഒരു ചുവന്ന വരയും ഉണ്ടാകാതെ സത്യസന്ധതയോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്മയത്വത്തോടെ നിറവേറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. യാത്ര അയപ്പുകളിലും, മരണാനന്തര അനുശോചനത്തിലും, സാധാരണ വ്യക്തിയുടെ ദുഷ് ചെയ്തികൾ അല്ല സ്മരിക്കേണ്ടത്. മറിച്ച് അദ്ദേഹം സമൂഹത്തിനും വ്യക്തി ജീവിതത്തിലും നൽകിയ സദ് വചനങ്ങൾ പ്രകീർത്തിക്കാറുണ്ട്. അതിന് വിപരീതമായി ജില്ലാ പഞ്ചായത്ത്…

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു   ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89)അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു.ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു.വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.…

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു പത്തനംതിട്ട:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു. ഭര്‍ത്താവ്: ശരിധരന്‍ എം. കെ. (റിട്ട. പോസ്റ്റ്മാന്‍, മൈലപ്ര )മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട ) സംസ്‌കാരം നടന്നു.…

കൊക്കാതോടിന്‍റെ മുത്തശി കല്യാണി (95) നിര്യാതയായി

കൊക്കാതോടിന്‍റെ മുത്തശി കല്യാണി (95) നിര്യാതയായി കൊക്കാതോടിന്‍റെ മുത്തശി ഒരേക്കര്‍ മാമ്പാറ കിഴക്കേതില്‍ കല്യാണി (95) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 11 ന് . ഭര്‍ത്താവ് പരേതനായ കുഞ്ഞു കുഞ്ഞ് .മകന്‍ എം കെ പ്രഭാകരന്‍ , മരുമകള്‍ :പൊന്നമ്മ…

കുഞ്ഞമ്മാ തോമസ് (96) നിര്യാതയായി

ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ ചർച്ച് വ്യൂവിൽ കുഞ്ഞമ്മാ തോമസ് (96) അന്തരിച്ചു. ഭൗതിക ശരീരം വ്യാഴാഴ്ച (15.08.2024) രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30ന് ഇലന്തൂർ മാർത്തോമ്മാ വലിയപ്പള്ളിയിൽ. പരേത കുറിയന്നൂർ തച്ചിലേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ പി. തോമസ്. മക്കൾ: സൂസൻ റെയ്ച്ചി ജേക്കബ് (ബിസിനസ്, മസ്കറ്റ്), ഫിലിപ് പി. തോമസ്, അഡ്വ. മാത്യു പി. തോമസ് (കേന്ദ്ര…

കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ (88 )അന്തരിച്ചു

കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ (88 )അന്തരിച്ചു പരുമല ദേവസ്വം ബോർഡ്  കോളേജ്റിട്ടയർ പ്രിൻസിപ്പൽ കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ 88 അന്തരിച്ചു 32 വർഷം പരുമല കോളേജ് അധ്യാപകനായിരുന്നു .1991ൽ കോന്നി നിയോജകമണ്ഡലത്തിൽ യുഡിഎഫിലെ എൻ ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ചു .സംസ്കാരം വ്യാഴാഴ്ച നടക്കും…

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം.മണി ,65) അന്തരിച്ചു

  ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം.മണി ,65) അന്തരിച്ചു.തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിരണ്ട് സിനിമകള്‍ നിര്‍മിച്ചു. 1977ല്‍ പുറത്തിറങ്ങിയ മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അരോമ മണി നിര്‍മ്മിച്ച ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകെ ഏഴു…

error: Content is protected !!