Input your search keywords and press Enter.

Obituary

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ( 86) അന്തരിച്ചു

  മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാനഅധ്യക്ഷനും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.…

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

  ഇലന്തൂർ. താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യ അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി. സംസ്കാരം പിന്നീട്. വയലത്തല കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ലൈസാമ്മ. കെ. സാബു, വർഗീസ് അലക്സാണ്ടർ ( ഫാക്ട്, മുൻ ഉദ്യോഗസ്ഥൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈ. എം. സി എ ) സാം ചെമ്പകത്തിൽ( സ്പെഷ്യൽ കറസ്പോൺഡന്റ്, കേരളകൗമുദി, കൊല്ലം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ്…

സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു

  സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു.കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 1970കൾ മുതൽ…

ശ്രീ. പി. വി. മാത്യു (94) കോട്ടയം നിര്യാതനായി

നിര്യാതനായി കോട്ടയം: കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡൻ്റെ ശ്രീ. സലിം പി മാത്യുവിൻ്റെ പിതാവ് ശ്രീ. പി. വി. മാത്യു (94) (നാലുവേലിൽ നെന്മലയിൽ, പാമ്പാടി ഈസ്റ്റ്, കോട്ടയം) നിര്യാതനായി. ഭൗതികശരീരം, ബുധനാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും, മൂന്നു മണിക്ക് പാമ്പാടി ഈസ്റ്റ് മാർത്തമറിയം ചെറിയ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.…

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ( 63 ) അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായത് 2004 ലാണ്. ഏറ്റവും ഒടുവിൽ സർക്കാരിൻ്റെ ബഫർ സോൺ വിദഗ്ദ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്കരൻനായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ് ജസ്റ്റിസ് തോട്ടത്തിൽ…

കൂടല്‍ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി

  കൂടൽ: കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ അഡീ. പി എ വിഷ്ണുവിന്‍റെ പിതാവും സിപിഐ(എം) കൂടൽ മുന്‍ ലോക്കൽ കമ്മിറ്റി അംഗവുമായ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (27-03-2023) ഉച്ചക്ക് 12.30 നു വീട്ടു വളപ്പിൽ.ഭാര്യ -തങ്കമണിയമ്മ,മക്കൾ വിഷ്ണു മോഹൻ, പ്രിയ മോഹൻ, ജിഷ്ണു മോഹൻ, മരുമകൻ അശ്വിൻ രാജ്…

ചങ്ങനാശ്ശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ( 93)അന്തരിച്ചു

  ചങ്ങനാശ്ശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ( 93)അന്തരിച്ചു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.…

വി എം ചെറിയാന്‍ പടപ്പയ്ക്കല്‍ (77) നിര്യാതനായി

കോന്നി അരുവാപ്പുലം വെമ്മേലി തടത്തിൽ കോൺഗ്രസ് നേതാവ് വി എം ചെറിയാൻ(77) നിര്യാതനായി. പത്തനംതിട്ട ഡി സി സി മെമ്പര്‍ , സാമൂഹിക സാംസ്ക്കാരിക ഇടങ്ങളിലും റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു . സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണികുട്ടി, വകയാർ പുത്തൻ വീട്ടിൽ കുടുംബാംഗം ആണ്. മക്കൾ : ബിന്ദു, ബിജോയ്. മരുമകൻ : എബി കാരംവേലിൽ. കൊച്ചു മക്കൾ : അൻസൂ, അൻസൺ…

കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി

  കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി. സംസ്കാരം നാളെ(10/02/2023) 4 ന് വീട്ടുവളപ്പിൽ. ഭാര്യ. ഉഷ (പ്രേരക് ,കോന്നി ഗ്രാമപഞ്ചായത്ത്) മക്കൾ. നയന സോമൻ, ലയന സോമൻ. മരുമകൻ.സുബിൻ ബാലചന്ദ്രൻ.…

വിജയൻ (71) നിര്യാതനായി

നിര്യാതനായി കുണ്ടറ, കുമ്പളം കളീലുവിള തെക്കതിൽ വിജയൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (31) ഉച്ചകഴിഞ്ഞ് മൂന്നിന് കുമ്പളം സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: ജെട്രൂഡ്. മക്കൾ: സിന്‍റ, മിനി, സുനിൽ, സോണിയ. മരുമക്കൾ: രാജേഷ്, ആന്‍റണി, പ്രീത, കപിൽദാസ്.…

error: Content is protected !!