ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ്, ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് “സ്വാമീസ് ചാറ്റ് ബോട്ട്” തയ്യാറാക്കിയിട്ടുള്ളത്. 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ…
ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ ഹൃദയപേശികൾക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടർന്ന് പതിനൊന്നാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. വൈറൽ മയോകാർഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്‌മോ സംവിധാനം ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത് (ശരീരത്തിൽ നിന്ന് ഓക്‌സിജൻ…
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും. വൃശ്ചികം ഒന്നുമുതല് 12 ദിവസമാണ് വിളക്ക് നീണ്ടുനില്ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില് എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നു. നവംബര് 28 ന് ഈ ഉത്സവം സമാപിക്കുന്നത്. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര് ക്ഷേത്രക്കുളത്തില് മുങ്ങിക്കുളിച്ച് അരയാല്ത്തറകളിലും…
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക , രഹസ്യ അന്വേഷണം,; ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ,90…
25,000 രൂപ പിഴയിട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വകുപ്പ് സന്നിധാനത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനകളെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സന്നിധാനത്ത് നടന്ന 17 പരിശോധനകളിൽ ന്യുനത കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്തർക്ക് ആശ്വാസമായി ഊട്ടുപുര: അന്നദാന മണ്ഡപത്തിൽ…
ടെക്നോപാർക്കിൽ തൊഴിൽമേള:നവംബർ 30ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 30ന് രാവിലെ 9 മണിക്ക് ടെക്നോപാർക്കിൽ പ്രയുക്തി ടെക്നോ ഡ്രൈവ് 2024 എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471 230457 പ്ലേസ്മെന്റ് ഡ്രൈവ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന അസാപ്…
തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. തൃശൂര്‍ നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം.കണ്ണൂരിൽനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു.…
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാന്‍ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി എ.ഡി.എം ബി ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി റാലിക്ക് നേത്യത്വം നല്‍കി…
ദേശീയ വിരവിമുക്ത ദിനം ഇന്ന് (നവംബര്‍ 26) ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക. ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതല്‍ രണ്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ടുമുതല്‍ മൂന്നുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നുമാണ് വെള്ളത്തില്‍…
പത്തനംതിട്ട: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി യില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്,…