Input your search keywords and press Enter.

State Bulletin

പത്തനംതിട്ട ജില്ലാ വാർത്തകൾ (11/12/2025)

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ…

തദേശ പൊതുതിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ

തദ്ദേശ തിരഞ്ഞെടുപ്പ് നാളെ , പോളിങ് രാവിലെ ഏഴുമുതല്‍ ജില്ലയില്‍ 6724 സ്ഥാനാര്‍ഥികള്‍, 28 ലക്ഷത്തിലധികം വോട്ടര്‍മാര്‍, 3054 പോളിങ് ബൂത്തുകള്‍… തദ്ദേശ തിരഞ്ഞെടുപ്പ് നാളെ(ഡിസംബര്‍ 11). പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 2,86,24558 വോട്ടര്‍മാരാണ് ജില്ലയിലുളളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന്…

തദേശ പൊതുതിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ് തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാര്‍ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടര്‍മാര്‍ 3,79, 482 (66.35 ശതമാനം) ട്രാന്‍സ് ജെന്‍ഡര്‍ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. അടൂര്‍ നഗരസഭയില്‍…

പോളിംഗ് സാമഗ്രികള്‍ ബൂത്തിലേയ്ക്ക് വിതരണം ചെയ്തു; കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറും പൊതുനിരീക്ഷകനും സന്ദര്‍ശിച്ചു

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും പൊതു നിരീക്ഷകന്‍ എ നിസാമുദ്ദീനും സന്ദര്‍ശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ്, അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍ എന്നീ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്,…

തദ്ദേശതിരഞ്ഞെടുപ്പ് : 10,62,815 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പത്തനംതിട്ട: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,815 വോട്ടര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,838, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549 സ്ഥാനാര്‍ഥികളുണ്ട്. 1909 വനിതകള്‍, 1640 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാര്‍ഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാര്‍ഥികളും നഗരസഭയില്‍…

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് പത്തനംതിട്ട കൊല്ലം ജില്ലാ വാർത്തകൾ

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ വാർത്തകൾ തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ ഒമ്പത്) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ…

പാലക്കാട് ജില്ലാ വാർത്തകൾ (08/12/2025)

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ ഒമ്പത്) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള…

കാണ്‍മാനില്ല: നാരായണന്‍ (61); പാലക്കാട് ജില്ലാ

പാലക്കാട്: പാലക്കാട് എലപ്പുളളി കുന്നാച്ചി നൊച്ചിക്കാട്ട് കണ്ടന്റെ മകന്‍ നാരായണന്‍ (61) എന്നയാളെ ഡിസംബര്‍ ഒന്നു മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പാലക്കാട് കസബ പൊലീസ് അറിയിച്ചു. കാണാതാകുമ്പോള്‍ നീല ഫുള്‍കൈ ഷര്‍ട്ടും കാവി മുണ്ടുമായിരുന്നു വേഷം. നേരിയ ഓര്‍മക്കുറവുണ്ട്. മലയാളം മാത്രമേ സംസാരിക്കൂ. 168 സെ. മീറ്റര്‍ ഉയരം. ഇരു നിറം. വലതു കാല്‍വണ്ണയില്‍ പൊള്ളലേറ്റ പാടുണ്ട്. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കസബ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍:…

മതസൗഹാര്‍ദ്ദ യോഗം ചേര്‍ന്നു; പാലക്കാട് ജില്ലാ കളക്ടറേറ്റ്

പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ഒറ്റപ്പാലം സബ് കളക്ടര്‍ അഞ്ജീത് സിങ്, പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഫോട്ടോ:…

ഉണര്‍വ് 2025: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി

പാലക്കാട്: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2025 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് ഭിന്നശേഷി വ്യക്തികളുടെ അവകാശനിയമം 2016 എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കലാകായികമേളയും നടത്തി. സമാപന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ഭിന്നശേഷിയെ…

error: Content is protected !!