അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ അഖിലേൻഡ്യാ പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ടമായ ജില്ലാധർണ്ണ തിരുവല്ല ടെലികോം ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ നവംബർ 27 ബുധൻ രാവിലെ 10 മണിക്ക് ആരംഭിക്കും.ജില്ലാ ചെയർമാൻ എം ജി എസ് കുറുപ്പിന്റെ അധ്യക്ഷതയിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റജി മാത്യു ഉദ്ഘാടനം ചെയ്യും. 2017 ജനുവരി ഒന്നുമുതൽ അർഹമായ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക,…
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.…
പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ…
കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് വിദഗ്ദ ചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ.അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ…
റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ…
സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിൽ നിൽക്കുന്ന ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു. 15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ ബന്ധുക്കളുടെ സംഘത്തോടൊപ്പം ആണ് അയ്യപ്പദർശനത്തിനു എത്താറ്. ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന്…
ശബരിമല: സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനി എം.എം. കുമാർ 25 വർഷം പൂർത്തിയാക്കുന്നു. കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി…
ശബരിമല : പമ്പയുടെ പരിസര പ്രദേശങ്ങളിലും, മര കൂട്ടം ഭാഗത്തും അലഞ്ഞ് തിരിഞ്ഞ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം ഭിക്ഷാടനം നടത്തിവന്ന തമിഴ്‌നാട്, മധുര സ്വദേശിനി സുബ്ബലക്ഷ്മി (78), തേനി സ്വദേശിനി സുബ്ബത്തായ് (64), കുമളി സ്വദേശിനി പാര്‍വ്വതി (80), എന്നിവരെയും മാനസിക വെല്ലുവിളി നേരിടുന്നതും ,ആരോ പമ്പയിൽ എത്തിച്ചതോ കൂട്ടം തെറ്റിയതോ ആയ ചെങ്ങന്നൂര്‍ മുണ്ടൻകാവ് സ്വദേശിയെന്ന് കരുതപ്പെടുന്ന ബിനു (46) എന്നിവരെ പമ്പ- സന്നിധാനം പോലീസിന്റെ സഹായത്തോടെ ജില്ലാ സാമൂഹ്യ…
പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. ലീഡ് 20288.വയനാട്ടിൽ പ്രിയങ്ക ഗാന്ധി; ലീഡ് 357580 ചേലക്കരയിൽ യു ആർ പ്രദീപ് 12212 വോട്ടിനു വിജയിച്ചു.രാഷ്ട്രീയ കേരളം ഉറ്റു നോക്കിയാ മണ്ഡലം ആയിരുന്നു പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് . രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത് . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചപ്പോള്‍ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു എൽഡിഎഫ്. ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്.…
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.പാലക്കാട് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ ശുഭ പ്രതീക്ഷയില്‍ ആണ് . പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് നേതാക്കള്‍ പറയുന്നു . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.…