Input your search keywords and press Enter.

Local Bulletin

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

  സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും കോന്നി :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത്…

പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാഭ്യാസ പദ്ധതി: അരുവാപ്പുലത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കും

പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാഭ്യാസ പദ്ധതി:അരുവാപ്പുലത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കും അരുവാപ്പുലംഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക കര്‍മ്മപദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തു തലത്തില്‍ പ്രാദേശിക കോഓര്‍ഡിനേഷന്‍ കമ്മറിയോഗം നടത്തി. പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അധ്യക്ഷയായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ അംഗങ്ങളായുമുള്ള പ്രാദേശിക കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് രൂപീകരിച്ചത്.   വില്ലേജ് എഡ്യുക്കേഷന്‍ രജിസ്റ്റര്‍ കാലോചിതമായി…

കുഷ്ഠരോഗനിര്‍മാര്‍ജനത്തന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

കുഷ്ഠരോഗനിര്‍മാര്‍ജനത്തന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍ കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കണം. കുട്ടികളിലെ രോഗനിര്‍ണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയകാമ്പയിന്‍ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ്…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/01/2025 )

ദേശീയ സമ്മതിദായക ദിനം: അഭിജിത് അമല്‍രാജ് മുഖ്യാതിഥി ജനുവരി 25 ദേശീയ സമ്മതിദായക ദിനം ജില്ലാതല ഉദ്ഘാടനത്തില്‍ റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോകചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിജിത് അമല്‍രാജ് മുഖ്യാതിഥിയാകും. രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ. പ്രേംകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ നിയമ…

കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ വേണം : ജനം ഇതാ സ്ഥലം ഒരുക്കി

  കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര്‍ ടി സി ബസ്സ്‌ ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്‍കിയാല്‍ കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര്‍…

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു.   കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും. നിലവിൽ പാലം നിർമ്മിക്കുന്നതിനായി…

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു 

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു കോന്നി :കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ…

അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു

അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു പത്തനംതിട്ട  ജില്ലയിലെ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. റേഷന്‍ കടകളില്‍ ബയോമെട്രിക് നല്‍കുമ്പോള്‍ പതിയാത്ത വ്യക്തികള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. ഇതിനായി…

പത്തനംതിട്ട ജില്ലാ: പ്രധാന അറിയിപ്പുകള്‍ (22/01/2025)

ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കും. അവസാന തീയതി ജനുവരി…

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

  തിരുവനന്തപുരം :കരിമാൻതോട് സ്റ്റേ ബസ് സർവീസ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക് പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ…

error: Content is protected !!