സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:0468 2270243 വിദ്യാധനം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം ബിപിഎല്‍ വിഭാഗത്തില്‍പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയായ വിദ്യാധനം എ കാറ്റഗറി 2024-25 സാമ്പത്തിക വര്‍ഷത്തേക്ക്…
അടൂർ മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) ആണ് പിടിയിലായത്. കഴിഞ്ഞവർഷം നവംബർ 13 രാത്രിയും പിറ്റേന്ന് പുലർച്ചെക്കുമിടയിലാണ് പ്രതികൾ മോഷണം നടത്തിയത്. നാലമ്പലത്തിൽ കയറി തിടപ്പള്ളിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ, ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 6000 രൂപ കവർന്നു. പിന്നീട്, നാലമ്പലത്തിനടുത്തുള്ള മാനേജരുടെ മുറിയുടെ പൂട്ട് പൊളിച്ചു…
മത്സ്യത്തൊഴിലാളി വനിതാഗ്രൂപ്പുകള്‍ക്ക് ധനസഹായം ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന…
പത്തനംതിട്ട ജില്ലയിലും വൈറല്‍ പനി എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തു :കൂടുതല്‍കരുതല്‍വേണം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സതേടണമെന്ന് ജില്ലാമെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈലക്ഷണങ്ങള്‍…
എൻ. ജി. ഒ. യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി പന്തളം നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിനും, പോലീസ് കേസ് ചാർജ് ചെയ്യാത്തതിനുമെതിരെ കേരള എൻ. ജി. ഒ. യൂണിയൻ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. എൻ. ജി. ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു.…
ആറന്മുള ഉത്സവം : സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും – മന്ത്രി വീണാ ജോര്‍ജ് ആറന്മുള വള്ളസദ്യ വഴിപാടുകള്‍, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴ പെയ്ത് പമ്പയാറ്റിലെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റും…
കോന്നി എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ സ്കൂള്‍ സമയം കഴിഞ്ഞു കാണാതായ സംഭവത്തില്‍ രണ്ടു പേരെയും അടൂരില്‍ നിന്നും കണ്ടെത്തി . 13,15 വയസ്സുള്ള കുട്ടികളെ ആണ് ഇന്ന് വൈകിട്ട് സ്കൂള്‍ സമയം കഴിഞ്ഞ ശേഷം കാണാതെ പോയത് . രാത്രി എട്ടരയോടെ അടൂരില്‍ വെച്ചു കണ്ടെത്തി . കോന്നിയിലെ എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്നവര്‍ ആണ് ഇവര്‍ .എല്ലാ ദിവസവും വാഹനത്തില്‍ ആണ് സ്കൂളില്‍…
പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ…
ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് പൊരിക്കാന്‍ ഉള്ള ഇറച്ചി :ഹോട്ടൽ പൂട്ടിച്ചു ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയും കർശന നടപടികളുമായിപന്തളം നഗരസഭ ആരോഗ്യവകുപ്പ് . ഹെൽത്ത് സൂപ്രണ്ട് ബിനോയ് ബിജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഫലക് മജരിസ് നോട്ടീസ് നൽകി പൂട്ടിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ ഫലക് മജരിസിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, സിസിടിവി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ.…