ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 ) മകരവിളക്കുൽസവം: യാത്ര ക്ലേശമല്ല, വിപുലമായ ഒരുക്കങ്ങളോടെ കെ എസ് ആർ ടി സി മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർദ്ധിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ…
ആദിത്യ എൽ 1 ലക്ഷ്യംകണ്ടു ; പേടകം ഭ്രമണപഥത്തിലെത്തി രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി.പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി.അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ്…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 06.01.2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 07.01.2024: എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…
സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം.…
വിദേശകാര്യ മന്ത്രി ശ്രീ എസ് ജയ്ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ്…
അയ്യന്‍റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ ശബരിമല : ശരണമന്ത്രങ്ങളാലും നറുനെയ്യിന്റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധി. ഭസ്മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേകപ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്പാഭിഷേകം. ശബരിമല പുങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്. നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസ്സും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്ടകാര്യ…
പത്തനംതിട്ട: യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് കെഎസ്ആർടിസി കോംപ്ലക്സ്സിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലത സി ബി സന്ദർശനം നടത്തി. കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും ദേശീയ സെക്രട്ടറിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ശബരിമലയിൽ ഇത്തവണ ഉണ്ടായ തിരക്കുകൾക്കിടയിലും യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃക…
അന്നദാനമണ്ഡപത്തിലും തിരക്കേറുന്നു: ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്തത് എട്ടര ലക്ഷം തീർത്ഥാടകർ ശബരിമല: മകര വിളക്കുത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. മണ്ഡലകാലം തുടങ്ങി മകരവിളക്കുത്സവ കാലമായ ജനുവരി 4 വരെ എട്ടര ലക്ഷം തീർത്ഥാടകരാണ് ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്ത് വിശപ്പകറ്റിയത്. മൂന്ന് ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതൽ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങൾ. ഉച്ചയ്ക്ക് 12മുതൽ മൂന്നുവരെയാണ്…
ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങങ്ങള്‍ ( 03/01/2024 ) മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍…
സന്ദീപ് പണിക്കർ വാഷിംഗ്ടൺ ഡി.സി: മാനവരാശിക്ക് വേണ്ടിയുള്ള സേവനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളുടെ കാതൽ. നിസ്വാർത്ഥ സേവനത്തിലാണ് യഥാർത്ഥ ആത്മീയത എന്ന് അദ്ദേഹം വിശ്വസിച്ചു. ഗുരുവിന്റെ തത്ത്വചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അസംഖ്യം സാമൂഹിക സേവന സംഘടനകൾ ആ പാരമ്പര്യത്തെ നിലനിർത്തുന്നു. മനുഷ്യരാശിയുടെ ക്ഷേമമാണ് നമ്മുടെ പരിശ്രമങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതോടൊപ്പം, ആ മഹാ ഗുരുവിന്റെ അഗാധ ജ്ഞാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ അനുകമ്പയുള്ളതും എല്ലാവരേയും…