സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം,…
വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനംഫെബ്രുവരി 24 ന് നടക്കും. തിരുവല്ല നിയോജക മണ്ഡലത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗവും ചേരും. തിരുവല്ല…
പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ – മെക്കാനിക്കൽ/സിവിൽ, എക്സിക്യൂട്ടീവ് – ഫിനാൻസ്, എൻജിനിയർ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ…
സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വ്യക്തിജീവിതത്തിൽ അവരെ കൂടുതൽ കരുത്തരാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജിവിഎച്ച്എസ്എസ് ആറന്മുളയിൽ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥി ശാക്തീകരണം സാധ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചി അനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും അതുമായി…
എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ…
സർക്കാർ/ യൂണിവേഴ്‌സിറ്റികളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് 10000 രൂപ വീതവും) ഇനങ്ങളിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതയിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ…
ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വലിയ സ്വീകാര്യത ഡബ്ലിൻ : അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും…
സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഡീൻ റിസേർച്ച്, ഫിനാൻസ് ഓഫിസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ktu.edu.in . മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഒഴിവുകൾ കേരള മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in. പ്രിൻസിപ്പാൾ നിയമനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക്…
സെക്യൂരിറ്റി ഗാർഡ് നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്,…
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9…