കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍…
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും 489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി മാർച്ച് 18. എല്ലാ സ്ത്രീകൾക്കും സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.…
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ ചേരാൻ 3000 ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷിക്കാൻ അവസരം. നിലവിൽ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. ഫുഡ് ആൻഡ് ബിവറേജ്, വെബ് ഡെവലപ്പർ, മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ,…
എസ്.എസ്.എൽ.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴ്, ലക്ഷദ്വീപിൽ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. പുതിയ അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് 12ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്,…
കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് 2024 മാർച്ച് 2 ന് തൊഴിൽ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നടക്കുന്ന തൊഴിൽ മേള രാവിലെ 9 .30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50-അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം…
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)…
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനു നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ്…
തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകുമെന്നു അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. തൊഴിൽദാതാക്കൾക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താൻ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം…
കോന്നി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് ജോബ്‌സ്റ്റേഷന്‍ ഗുണകരമാകുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ ജോബ്‌സ്റ്റേഷന്റെയും ഇത് സംബന്ധിച്ച വിജ്ഞാനപഞ്ചായത്ത് ആലോചനാ യോഗത്തിന്റെയും ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ അയ്യായിരം പേര്‍ക്ക് ഈ മാസം തന്നെ ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ധനകാര്യ…
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. ഫെബ്രുവരി 22 മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ…