ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം: ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് നിയമന പ്രക്രീയയെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.…
കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് നിർമ്മാണം പുരോഗമിക്കുന്നു കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്.നിലവിൽ യാർഡിന്റെ ജി എസ് ബി, ഡബ്ലിയു എം എം പ്രവർത്തികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ്…
മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കോന്നി : സി പി എം – ബി ജെ പി ബന്ധത്തിന്‍റെ ദല്ലാളായി നിന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയുടെ സ്ഥാനമാറ്റം വെറും പ്രഹസനമാണെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് പ്രസിഡൻ്റ് സൗദ റഹിം അദ്ധ്യക്ഷത…
കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പ്രൊഫ. പി.ജെ. പത്രോസ് ഉദ്ഘാടനവും വയോജന ദിന സന്ദേശവും നടത്തി. കോന്നി താലൂക്ക് ആശുപത്രി പാലിയേറ്റീവ് നേഴ്സിംഗ് ആഫീസർ രമ്യ എസ്. വയോജന ക്ലാസ് നയിച്ചുജി. വിൽസൺ , വിദ്യാധരൻ,ഇ .പി. അയ്യപ്പൻനായർ എന്നിവര്‍ സംസാരിച്ചു . ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിഎൻ.…
കോന്നി മാമൂട്ടില്‍ ബൈക്ക് റോഡു സൈഡിലെ സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി .ബൈക്ക് യാത്രികന് പരിക്ക് പറ്റി .ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ മാമൂട് ഭാഗത്ത് ആണ് അപകടം നടന്നത് .ബൈക്ക് യാത്രികനായ ചിറ്റൂര്‍ മുക്ക് നിവാസിയ്ക്ക് ആണ് പരിക്ക് . നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ് . റോഡിനു വേണ്ടത്ര വീതി ഇവിടെ ഇല്ലെന്നു പറയുന്നു .…
സിറ്റിംഗ് കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415. തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ. നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം. 7, റാന്നി പഞ്ചായത്ത് ഹാള്‍,…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 07/10/2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 08/10/2024 : തിരുവനന്തപുരം, കൊല്ലം 09/10/2024 : ഇടുക്കി 10/10/2024 : പത്തനംതിട്ട, ഇടുക്കി 11/10/2024 : തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm…
സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു…
കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ വളരെ അശാസ്ത്രീയമായി ആണ് വരച്ചിരിക്കുന്നത് എന്ന് കാല്‍നടക്കാര്‍ പരാതിയായി പറയുന്നു . പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വന്നു വെട്ടൂർ – തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിയുമ്പോൾ സീബ്ര ലൈനിൽ ആളുണ്ടെങ്കില്‍ അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻ കഴിയുക . ഇത് വളരെ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് പരാതി . വെട്ടൂർ റോഡിൽനിന്നും പുനലൂർ ഭാഗത്തേക്ക്…
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി…