‘ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി . ശബരിമല അട്ടത്തോട് വനവാസി നഗറില്‍ സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി നഗറിലെ എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന…