Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (31/07/2024 )അവധി

ശക്തമായ മഴയെ തുടര്‍ന്ന് നാളെ(31/07/2024 ) പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു .…

വയനാട് ഉരുള്‍പൊട്ടല്‍ : 67 പേരുടെ മൃതദേഹം കണ്ടെത്തി : ചെളിയ്ക്ക് അടിയില്‍ ഇനിയും ആളുകള്‍

വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുള്‍പൊട്ടലിൽ മരണ സംഖ്യ67 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. പ്രദേശത്തെ വെള്ളാര്‍മല സ്‌കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു.…

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ; 7 മൃതദേഹം കണ്ടെടുത്തു :നിരവധി ആളുകള്‍ മരണപ്പെട്ടു :നിരവധി പേര്‍ക്ക് പരിക്കേറ്റു

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. 7 മൃതദേഹം കണ്ടെടുത്തു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി.രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി  വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കും. ഒരു MI 17, ഒരു ALH.മേഖലയിൽ നാനൂറോളം…

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് ( ജൂലൈ 30 ചൊവ്വാഴ്ച)

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് ( ജൂലൈ 30 ചൊവ്വാഴ്ച) സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ…

കനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്‍കി

കനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്‍കി കേരളത്തില്‍ കനത്ത മഴ .8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപെട്ട ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കി എങ്കിലും പത്തനംതിട്ട ജില്ലയില്‍ അവധി നല്‍കിയില്ല . മഴ മൂലം മകന് അവധി നല്‍കിയതായി പിതാവ് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രഖ്യാപിച്ചു . പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴയും കാറ്റും…

മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു

  മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു.തിരുവനന്തപുരം അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്– വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീടിന്റെ പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം. രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. തുടർന്ന് സഹോദരൻ അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ മഴക്കുഴിയിൽ വീണു കിടക്കുന്നത് കാണുകയുമായിരുന്നു. ഉടനെ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ…

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 30) പ്രഖ്യാപിച്ചു

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 30) പ്രഖ്യാപിച്ചു സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മലപ്പുറം :ശക്തമായ…

കുളനട ,ചെറുകോല്‍,റാന്നി ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്സുകള്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം പെതുജനങ്ങള്‍ക്കുള്ള സേവനങ്ങളും സ്മാര്‍ട്ട് ആയി നല്‍കണം. മന്ത്രി കെ. രാജന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ടായും വേഗത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. നിത്യ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഏറ്റവും അധികം സമീപിക്കുന്ന ഓഫീസുകളില്‍…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 29/07/2024 )

സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നടും ജൂലൈ 28 ലോകപ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍ഡിആര്‍എഫ് എന്നീ വകുപ്പുകള്‍ സംയുക്തമായി 30, 31 തീയതികളില്‍ 250 ഓളം വൃക്ഷതൈകള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വെച്ചുപിടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 30 ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.…

തൃശൂർ ,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി

  ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വയനാട് ,തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു . വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ…

error: Content is protected !!