Input your search keywords and press Enter.

featured

കാലവര്‍ഷം :വനം വകുപ്പ് ഉടമസ്ഥതയില്‍ ഉള്ള അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

കനത്ത മഴയും കാറ്റും മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ അടിയന്തിരമായി മുറിച്ചുമാറ്റണം എന്നും അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സംസ്ഥാനത്തെ മിക്ക തദേശ സ്വയം ഭരണ സെക്രട്ടറിമാരും കഴിഞ്ഞ രണ്ടു മാസമായി ഉത്തരവ് ഇറക്കാന്‍ തുടങ്ങിയിട്ട് . എന്നാല്‍ ബന്ധപ്പെട്ട എത്ര ആളുകള്‍…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ (17/07/2024)

മത്സ്യത്തൊഴിലാളി വനിതാഗ്രൂപ്പുകള്‍ക്ക് ധനസഹായം ഫിഷറീസ് വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന…

പത്തനംതിട്ട ജില്ലയിലും വൈറല്‍ പനി എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തു :കൂടുതല്‍കരുതല്‍വേണം

പത്തനംതിട്ട ജില്ലയിലും വൈറല്‍ പനി എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തു :കൂടുതല്‍കരുതല്‍വേണം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സതേടണമെന്ന് ജില്ലാമെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈലക്ഷണങ്ങള്‍…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

തൃശൂര്‍ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചു

  ലേബര്‍ കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു.ലേബര്‍ കമ്മീഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് പുതിയ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനം. 2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്.…

പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു : മണിമല,അച്ചൻകോവിൽ ,തൊടുപുഴ ,കരുവന്നൂർ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു : മണിമല,അച്ചൻകോവിൽ ,തൊടുപുഴ ,കരുവന്നൂർ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു . നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ…

ശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

ജൂണിലെ ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. 16-ാം തീയതിയായിട്ടും ശമ്പളം കിട്ടാത്തതോടെയാണിത്. ഈ വർഷം രണ്ടാംതവണയാണ് ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തുന്നത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ അറിയിച്ചു . ഒരാശുപത്രിയിൽനിന്ന്‌ മറ്റൊരാശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് സമരം. എന്നാൽ, റോഡപകടങ്ങൾ ഉൾപ്പെടെ അടിയന്തര സർവീസുകൾ തടസ്സപ്പെടില്ലെന്നു കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ…

എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു(ജൂലായ് 17)

എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു(ജൂലായ് 17) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,പാലക്കാട്,ഇടുക്കി,ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.കണ്ണൂരില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.…

കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം : ദക്ഷിണറെയിവേ

    ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ജോയിയെന്ന തൊഴിലാളിയുടെ മരണത്തില്‍ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയില്‍വേയാര്‍ഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായത്. ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ കുത്തൊഴുക്കാന്‍ ദുരന്തത്തിന് വഴിവച്ചതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍…

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം തിരുവല്ല: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ പൂർണമായ നടപടി സ്വീകരിക്കണമെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസിൻ്റെയും മലങ്കര ഓർത്തഡോക്സ് സഭ…

error: Content is protected !!