Input your search keywords and press Enter.

featured

ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് പൊരിക്കാന്‍ ഉള്ള ഇറച്ചി :ഹോട്ടൽ പൂട്ടിച്ചു

ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് പൊരിക്കാന്‍ ഉള്ള ഇറച്ചി :ഹോട്ടൽ പൂട്ടിച്ചു ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയും കർശന നടപടികളുമായിപന്തളം നഗരസഭ ആരോഗ്യവകുപ്പ് . ഹെൽത്ത്‌ സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഫലക് മജരിസ് നോട്ടീസ് നൽകി പൂട്ടിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ ഫലക് മജരിസിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

നോര്‍ക്ക റൂട്ട്‌സ് അറിയിപ്പ് ( 11/07/2024 ):അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍

നോര്‍ക്ക റൂട്ട്‌സ് അറിയിപ്പ് ( 11/07/2024 ) നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്‌സ് റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്‌സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല). 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2…

വിദ്യാർഥി കുടിയേറ്റം സഭയിൽ: ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം കേരളത്തില്‍ ഇല്ല

വിദ്യാർഥി കുടിയേറ്റം സഭയിൽ: ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം കേരളത്തില്‍ ഇല്ല കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു കുഴല്‍നാടന്‍. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശകുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍. കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലായിരുന്നു എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു മറുപടിയായി പറഞ്ഞു .വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും മികച്ച…

മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടി

മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടി സംസ്ഥാനത്ത് മുദ്രപ്പത്രക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. രജിസ്ട്രേഷൻ, ട്രഷറി, സ്റ്റാമ്പ് ഡിപ്പോ മേധാവികളുടെ യോഗത്തിൽ ചെറിയ മൂല്യങ്ങളുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുള്ള പ്രദേശങ്ങളിൽ അവ എത്രയും പെട്ടെന്ന് എത്തിച്ച് വിതരണം ചെയ്യാൻ മന്ത്രി നിർദേശം നൽകി. ട്രഷറി വകുപ്പാണ് സ്റ്റാമ്പ് ഡിപ്പോ മുഖേന സംസ്ഥാനത്ത് മുദ്രപ്പത്രം വിതരണ നടത്തുന്നത്. ഇ- സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി…

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ 2024-25 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എന്നിവ www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

ഐഎസ്ആര്‍ഒ ചാരക്കേസ് വെറും ഭാവനാ സൃഷ്ടി : സി ബി ഐ

  ഏറെ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ് പി എസ് വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും…

വിഴിഞ്ഞം തുറമുഖം: സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും

വിഴിഞ്ഞം തുറമുഖം: സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും വിഴിഞ്ഞം തുറമുഖം: ട്രാൻഷിപ്പ്മെന്റിന് പരിഗണന വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാൾ ട്രാൻഷിപ്പ്മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. നിരവധി മന്ത്രിമാർ വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷൻ ചെയ്യുന്ന അവസരത്തിൽ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ളവർക്കെല്ലാം അത് നൽകും. വിഴിഞ്ഞം…

കേരളത്തിലും ലൈറ്റ് ഹൗസ് ടൂറിസത്തിന് അനന്ത സാധ്യത

കേരളത്തിലും ലൈറ്റ് ഹൗസ് ടൂറിസത്തിന് അനന്ത സാധ്യത : ചർച്ച നടത്തും ലൈറ്റ് ഹൗസ് ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്തും. നാളെ (ജൂലൈ 11 ) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് സഹമന്ത്രി ശ്രീ…

ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ നാളെ മുതൽ തിരുവനന്തപുരത്ത്

ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ നാളെ മുതൽ തിരുവനന്തപുരത്ത് ഏഷ്യയിലുടനീളമുള്ള സ്ട്രോക്ക് ട്രെയിനികൾക്കായുള്ള അന്താരാഷ്ട്ര പഠനപദ്ധതിയായ ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ, നാളെ മുതൽ ഈ മാസം 14 വരെ (2024 ജൂലൈ 11 മുതൽ 14 വരെ) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ആക്കുളം ‘ഓ…

തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന്

തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംബി,എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ്. നിശ്ചിത…

error: Content is protected !!