Input your search keywords and press Enter.

featured

ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ കളക്ടറുടെ ലാന്റ് ബാങ്ക് വഴി ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ജൂലൈ 20 ന് അകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്…

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍)

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍) സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍…

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/07/2024 )

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷിക്കാം 2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്‍മെന്റ് /എയ്ഡഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മാര്‍ഗമോ നേരിട്ടോ ജൂലൈ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2600181. ടെക്നിക്കല്‍ അസിസ്റ്റന്റ്…

ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു: ഡോ. ടി.എം. തോമസ് ഐസക്

    ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു: ഡോ. ടി.എം. തോമസ് ഐസക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. നേരിട്ട തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്.ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി തോമസ് ഐസക്ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടു. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എല്‍.ഡി.എഫ്. വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ്…

സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ ചാക്കശ്ശേരിയില്‍ സി ബി അഖില്‍ ( 33 )ആണ് മരിച്ചത് . രാത്രി 7 . 20 ന് കൈപ്പട്ടൂര്‍ കുരിശു കവലയ്ക്ക് സമീപം ആണ് അപകടം നടന്നത് . അടൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ ഇറക്കം ഇറങ്ങി വന്ന ബൈക്ക് ആണ് ബസ്സില്‍ ഇടിച്ചു കയറിയത് .…

കോന്നിയില്‍ പകർച്ച പനി പടരുന്നു.ആരോഗ്യ വകുപ്പ് നിഷ്ക്രിയം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി താലൂക്ക് സഭയിലേക്ക് നിവേദനം നൽകി

  കോന്നി : മഴക്കാലപൂർവ്വ ശുചീകരണവും വാർഡ് തല ശുചിത്വ പ്രവർത്തനങ്ങളും അവതാളത്തിലായതിൻ്റെ ഫലമായി പകർച്ച പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോളും ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് കാട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി താലൂക്ക് സഭയിലേക്ക് നിവേദനം നൽകി. പൊതുമരാമത്ത് വകുപ്പ് പൊതു ഓടകൾ ശുചീകരിക്കുന്നതിൽ അപാകത കാട്ടുന്നതും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫണ്ടിൻ്റെ അപര്യാപ്തതയാണ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമാകുന്നത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്ന കാരണമായി നിവേദനത്തിൽ…

തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി വോട്ടർമാർ

  ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍ അറിയിച്ചു. 1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238 ട്രാൻസ്ജെൻഡറുകളുമാണ് പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂൺ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അവരില്‍ മരണമോ, താമസം മാറിയതോ മൂലം അനര്‍ഹരായ…

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. മെഡിക്കൽ, ഡെന്റൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്‌റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ, ഡെന്റൽ വിഭാഗം പി.ജി.…

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ആനുകൂല്യം ലഭിക്കും

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ആനുകൂല്യം ലഭിക്കും നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം…

സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു കോലിയക്കോട് കൃഷ്ണൻ നായർക്ക് റോബർട്ട് ഓവൻ പുരസ്‌കാരം സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരവും സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. 2024ലെ റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ. കൃഷ്ണൻ നായർക്ക് ലഭിച്ചു. കേരളത്തിലെ സഹകരണ മേഖലയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സഹകരണ പ്രസ്ഥാനമാക്കി മാറ്റുന്നതിനായി സജീവ സാന്നിധ്യമായി അക്ഷീണം…

error: Content is protected !!