ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ. നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ് ഗാസ്യാബാദിൽ…
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറക്കി. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്രിവാള്‍ ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍…
2024 ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ വിവരം അടങ്ങിയ ലിസ്റ്റ് ( മാര്‍ച്ച് 25) രാവിലെ 11ന് മുൻപായി കളക്ടറേറ്റിൽ എത്തിക്കണം. ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിന് അപേക്ഷിച്ച ജീവനക്കാരിൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ( ആറു മാസത്തിനുള്ളിൽ എടുത്തത്), മുലയൂട്ടുന്ന അമ്മമാർക്കുള്ള…
അടൂർ : പത്തനംതിട്ട ജില്ലാ ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) അടൂർ ഏരിയ കൺവൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ടി. എം. തോമസ് ഐസക്കിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനം നടത്തുവാൻ ഷോപ്പ്സ് മേഖലയിൽ പ്രവർത്തിക്കുന്ന…
2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. Brahmasree Sachidhananda Swamikal – President-Sivagiri Dharma…
ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ…
ലോക്‌സഭാ തെരഞ്ഞെടുപ്പ്:നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ സുഗമായ നടത്തിപ്പിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വരണാധികാരിയെ സഹായിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ: മാന്‍ പവര്‍ മാനേജ്‌മെന്റ്: എം പി ഹിരണ്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം 7025080391, അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി: ജി ഉല്ലാസ്, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ 9847683189, സ്വീപ്പ്: റ്റി ബിനുരാജ്,…
നാസ ബഹിരാകാശയാത്രികർ ആറ് പതിറ്റാണ്ടിലേറെയായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നു, 2000 മുതൽ അവിടെ തുടർച്ചയായി ജീവിച്ചു. ഇപ്പോൾ, നാസയുടെ ആർട്ടെമിസ് പ്രോഗ്രാം ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ്. ബഹിരാകാശ വിക്ഷേപണ സംവിധാനം റോക്കറ്റിന് മുകളിലുള്ള ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യരെ മുമ്പ് പോയതിനേക്കാൾ കൂടുതൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകും – ചന്ദ്രനിലേക്കും ഒടുവിൽ ചൊവ്വയിലേക്കും. നിങ്ങൾ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ കണക്ക് എന്നിവയിൽ…
2024 മാർച്ച് 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…
സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് , PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി. സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിൽ. 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ…