കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ…
അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ…
സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232. അപേക്ഷ ക്ഷണിച്ചു ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍,…
2024 മാർച്ച് 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…
വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മാർച്ച് 16 (ശനിയാഴ്ച)നു രാവിലെ 10 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് താഴെ പറയുന്ന ജോലികളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ജോലി : ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ (പുരുഷന്മാർ) യോഗൃത : ഐ ടി ഐ -ഓട്ടോ ഇലക്ട്രീഷ്യൻ ,വെൽഡർ, ഫിറ്റർ ജോബ് ഐ ഡി : 28085 ഒഴിവുകൾ : 35 ജോലി സ്ഥലം :…
ചുരുങ്ങിയ ചെലവില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം ലഭ്യമാക്കി ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി വരും എന്ന് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു . വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഇതിനായി ഉപയോഗിച്ച് പരിശീലനം നൽകാനാണ് മന്ത്രിയുടെ ആലോചന . പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്…
അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ ചിറ്റൂര്‍ മുക്കിനെയും അട്ടച്ചാക്കല്‍ കടവിനെയും ബന്ധിച്ചുള്ള ചിറ്റൂര്‍ കടവില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു . നേരത്തെ ഉണ്ടായിരുന്ന പാലം നിര്‍മ്മാണം മുടങ്ങിയതോടെ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ഇടപെട്ടതോടെ ആണ് ഭരണാനുമതി ലഭിച്ചത് . 12 കോടി രൂപയ്ക്ക് ഉള്ള ഭരണാനുമതി ലഭിച്ചു . അച്ചൻകോവിൽ ആറിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കൻ…
പ്രായം എന്തുമാകട്ടെ ജോലി ഇല്ലെന്നു കരുതി വിഷമിക്കണ്ട .പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഉള്ള ഏതൊരു പ്രായക്കാര്‍ക്കും ജോലി ഉറപ്പ് തരുന്നു . തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ആണ് ഉറപ്പ് വരുത്തുന്നത് . ഇതിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലം,ആറന്മുള നിയമസഭാ മണ്ഡലം,കോന്നി നിയമസഭാ മണ്ഡലം,റാന്നി നിയമസഭാ മണ്ഡലം,അടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടെ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് . കേരള നോളജ് ഇക്കോണമിഷൻ, കുടുംബശ്രീ,…
സ്വാതന്ത്ര്യലബ്ധിമുതൽ മറ്റു മതങ്ങളിൽപ്പെട്ട മറ്റ് ഇന്ത്യൻ പൗരന്മാരെപ്പോലെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കാതെ, അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ടവരും 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ചതുമായ അർഹരായ വ്യക്തികൾക്ക്, പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാകാലയളവ് സിഎഎ (പൗരത്വ ഭേദഗതി നിയമം) 2019, പതിനൊന്നിൽനിന്ന് അഞ്ചുവർഷമായി കുറച്ചു. അവരനുഭവിച്ച പീഡനത്തിനു ശമനം വരുത്തുന്നതിന് ആശ്വാസമെന്ന നിലയിൽ അവരോട് ഉദാരമായി പെരുമാറുക എന്ന…
നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഇന്ത്യ ഫ്യുച്ചർ ലാബ് പരിചയപെടുത്താൻ സി…