Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 02/02/2024)

ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍:പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ; ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ആരോഗ്യ, വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.…

20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ

20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറി കടയിൽനിന്ന് ലോട്ടറി വാങ്ങിയത്.സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി.പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.…

മഞ്ഞിനിക്കര പെരുന്നാള്‍ ( ഞായര്‍- 4 ) കൊടിയേറും

  പ്രധാന പെരുന്നാള്‍ 9,10 നും സുറിയാനി സഭ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും.   konnivartha.com/ മഞ്ഞിനിക്കര; പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. സഭയിലെ എല്ലാ പള്ളികളിലും കൊടിയേറ്റ് ചടങ്ങു നടത്തും . ഈ വര്‍ഷത്തെ പെരുന്നാളിന് സുറിയാനി സഭയുടെ തലവന്‍ അന്തിയോക്യയിലെ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവായും ,…

5 താലൂക്ക് ആശുപത്രികളിൽ ദന്തൽ യൂണിറ്റ് ആരംഭിക്കും

  സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി…

അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി : വേനല്‍ കടുത്തു

വേനല്‍ കടുത്തതോടെ കോന്നിയിലെ ദാഹമകറ്റുന്ന അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു . കാട്ടു ചോലകള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ ദാഹ ജലം തേടി അച്ചന്‍ കോവില്‍ നദിയുടെ സമീപത്തു എത്തി . മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെടാത്ത അത്ര ചൂട് കൂടി . മരങ്ങള്‍ ഇലകൊഴിച്ചു തുടങ്ങി . വനത്തില്‍ ഇളം പുല്ലുകള്‍ കരിഞ്ഞു ഉണങ്ങിയതോടെ പച്ചിലകള്‍ തിന്നു ജീവിക്കുന്ന ചെറു മൃഗങ്ങള്‍ കാട് വിട്ടു നാട്ടിന്‍ പുറങ്ങളില്‍ എത്തി…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 02/02/2024 )

പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ…

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന ജലാശയങ്ങൾ മലിനപ്പെടുത്തിയതിന് 1,05,000 രൂപ പിഴ ചുമത്തി പത്തനംതിട്ട ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ 22 സ്ഥലങ്ങളിൽ മാലിന്യങ്ങളും മലിനജലവും ജലാശയത്തിൽ തള്ളുന്നതായി കണ്ടെത്തിയ വീടുകൾക്കും സ്ഥാപനങ്ങൾക്കും 1,05,000 രൂപ പിഴ ചുമത്തി. റാന്നി പെരിനാടിൽ ആറും നാറാണമൂഴിയിൽ…

2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ ​പ്രസക്ത ഭാഗങ്ങൾ

2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ ​പ്രസക്ത ഭാഗങ്ങൾ ‘ഏവർക്കു​മൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു: ഭാഗം എ സാമൂഹ്യ നീതി • ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ),…

കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ ( 01/02/2024 )

കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ ( 01/02/2024 ) ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധുവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം   ഇന്ത്യന്‍ ഗവണ്‍മെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്‍മെന്റും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധൂകരിക്കുന്നതിനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിക്ഷേപകരുടെ, പ്രത്യേകിച്ച് വന്‍കിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന്…

പളനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല : മദ്രാസ് ഹൈക്കോടതി

  പളനി ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമല്ലെന്ന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിർദേശിച്ചു. പളനി ഹില്‍ ടെമ്പിള്‍ ഡിവോട്ടീസ് ഓര്‍ഗനൈസേഷന്‍ നേതാവായ ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.…

error: Content is protected !!