Input your search keywords and press Enter.

featured

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.…

ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് സുരക്ഷ

  ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി : ഐ ബി റിപ്പോര്‍ട്ട് നല്‍കി ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരള ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഐ ബി റിപ്പോര്‍ട്ട് നല്‍കി . സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാ​ഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ എത്തിക്കുമെന്നും റിപ്പോർട്ട്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 27/01/2024)

പുനരളവെടുപ്പ്  ഫെബ്രുവരി രണ്ടിന് പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) 2023 ഡിസംബര്‍ 21 ന്  ജില്ലാ പി.എസ്.സി ആഫീസില്‍ വച്ച് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതും അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി രണ്ടിന് രാവിലെ 9.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനത്ത് പുനരളവെടുപ്പ് നടത്തും. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണമെന്ന് ജില്ലാ പി…

കോന്നി കേന്ദ്രീയവിദ്യാലയം റോഡ് നിര്‍മാണം :കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ല

  കേന്ദ്രീയവിദ്യാലയം ആവശ്യപ്പെട്ടാല്‍ കൃഷിവകുപ്പ് അനുമതി ലഭ്യമാക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും ലഭിച്ചാലുടന്‍ പരിഗണിക്കണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചത് അനുസരിച്ച് കേന്ദ്രീയവിദ്യാലയത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. രാക്ഷസന്‍പാറ റവന്യു…

ആരോഗ്യമേഖലയില്‍ നടക്കുന്നത് സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍: അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ

ആരോഗ്യമേഖലയില്‍ കോന്നി മണ്ഡലത്തില്‍ നടക്കുന്നത് ശ്രദ്ധയോടെ, സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ജനങ്ങളുടെയും പഞ്ചായത്തുകളുടെയും മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന് വേണ്ട അനുമതി നേടി കഴിഞ്ഞു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും പരിശോധന സംവിധാനങ്ങളും…

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം…

കോന്നിയുടെ ആദരവ് ഹൃദയത്തിൽ സൂക്ഷിക്കും : അടൂർ ഗോപാലകൃഷ്ണൻ

  കോന്നി : ജന്മനാടുമായി ഏറ്റവും അടുത്ത ആത്മബന്ധമുള്ള സ്ഥലമായ കോന്നിയിൽ ആദ്യമായി എത്തുവാൻ കോന്നി ഫെസ്റ്റ് കാരണമായി ഇവിടുന്നു കിട്ടിയ സ്നേഹവും ആദരവും ഹൃദയത്തിൽ സൂക്ഷിക്കും കോന്നി ഫെസ്റ്റിലെ ദൃശ്യവിസ്മയത്തിന്‍റെ മലയാളി ഫ്രെയിം എന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനിൽ ആ സിനിമ ഏതെങ്കിലും പ്രചോദനം ചെലുത്തുന്നവയായിരിക്കണം അല്ലാതെ വെറും നേരംപോക്ക് സിനിമകൾക്ക് പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുവാൻ കഴിയുമോ എന്നത് ചോദ്യമായി…

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം . താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി തിരുവല്ല – 1313137 – നിരണം – രണ്ട്…

കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം : ഡ്രൈവര്‍ക്ക് പരിക്ക്

  കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം. ഡ്രൈവര്‍ കുമ്മണ്ണൂർ പുഷ്പ വിലാസത്തില്‍ പുഷ്പകുമാറിന് പരിക്ക് പറ്റി . ഇന്ന് രാവിലെയാണ് സി എഫ് ആര്‍ ഡി വളപ്പില്‍ കൂട്ടമായി പന്നി എത്തിയത് . വീട്ടില്‍ നിന്നും സി എഫ് ആര്‍ ഡി ഓഫീസിലേക്ക് വന്ന പുഷ്പകുമാര്‍ ബൈക്ക് വെച്ചിട്ട് ഓഫീസിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുന്നിലൂടെ പാഞ്ഞു പോയ പന്നിക്കൂട്ടത്തെ നോക്കി നിന്നപ്പോള്‍ പിന്നിലൂടെ മറ്റൊരു…

കോന്നി ഹിന്ദുമത സമ്മേളനം തുടങ്ങി

      കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിലെ 16ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുവിനെയും, അയ്യൻകാളിയെയും പോലുള്ള കേരളത്തിലെ സമൂഹ്യ പരിഷ്​കർത്താക്കൾ വിജ്ഞാനത്തിന്‍റെ വിതരണരീതിയുടെ നീതിക്കുവേണ്ടി ആണ്​ പരിശ്രമിച്ചത്. രാജഭരണ കാലത്ത്​…

error: Content is protected !!