Input your search keywords and press Enter.

featured

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി

  8 മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി.യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. … 3 അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം 2 മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം…

‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത

‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത ‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി…

ശക്തമായ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

ശക്തമായ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 24/10/2024 : പത്തനംതിട്ട, ഇടുക്കി 25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട്…

2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97% സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68% സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ…

വര്‍ണ്ണോത്സവം: ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരിയിൽ

വര്‍ണ്ണോത്സവം: ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരിയിൽ പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം ‘വര്‍ണ്ണോത്സവം’ ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/അൺഎയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എല്‍.പി/യു.പി/എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏറ്റവും…

കോന്നി ഐരവൺ വിളയിൽ  കിഴക്കേതിൽ വീട്ടിൽ ഭവാനി  ( 89) നിര്യാതയായി

കോന്നി ഐരവൺ വിളയിൽ  കിഴക്കേതിൽ വീട്ടിൽ ഭവാനി  ( 89) നിര്യാതയായി.ഭർത്താവ്  പരേതനായ റ്റി .എ.നാരായണൻ മക്കൾ: സാവിത്രി  വിശ്വംഭരൻ, തങ്കമണി , ശശി നാരായണൻ  (News18 Keralam Reporter )മരുമക്കൾ നിർമ്മല, തങ്കച്ചൻ ലതാകുമാരി  ശനിയാഴ്ച :  26.10.2024 പകൽ ഉച്ചക്ക് 1 മണിക്ക് കോന്നി ഐരവൺ വീട്ടുവളപ്പിൽ.…

‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി

‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി ‘ദന’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി.350-ലേറെ ട്രെയിനുകളാണ്കിഴക്കന്‍ തീരദേശ റെയില്‍വേ റദ്ദാക്കിയത്.പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കി.ഒഡീഷയിലേയും പശ്ചിമ…

ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി

ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അങ്കണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടേയും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും…

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍   അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍…

ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി

ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍, തൊഴില്‍സാധ്യത, ജീവനോപാധി, കിടപ്പാടം എന്നിവ ലഭ്യമാക്കുന്നതില്‍…

error: Content is protected !!