Input your search keywords and press Enter.

Local Bulletin

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.…

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ്…

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരെ കോന്നി പബ്ലിക്ക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സാഹിത്യവും, സിനിമയും , പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാനായിരുന്നു എം.ടി.യെന്ന് കോന്നി ഗവൺമെൻ്റ് ഹയർസെക്കൻ്ററിസ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്.കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകൻ എസ്.സുഭാഷ്, അദ്ധ്യാപിക ലതിബാലഗോപാൽ, ശ്രീലക്ഷ്മി.എ, കൃഷ്ണേന്തു…

മകരപൊങ്കാല: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം

മകരപൊങ്കാല:കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അധ്യക്ഷന്‍ പ്രശാന്ത് , സെക്രട്ടറി ബിനു ഗോപി , ഉത്സവ കമ്മറ്റി കണ്‍വീനര്‍മാരായ പ്രദീപ്‌ കുമാര്‍ ,…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/02/2025 )

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07)  രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കലക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ.   വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ്…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/02/2025 )

റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി എക്സ്സര്‍വീസ്‌കാരില്‍നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയിലേക്ക് 2022 ജനുവരി 20ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 39/2022/എസ്എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. റാങ്ക് പട്ടിക ഇല്ലാതായി ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍…

വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി

നിരപരാധികളെ പത്തനംതിട്ട പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ടയിൽ പോലീസ് സംഘം നടത്തിയ ക്രൂരമർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുതരമായ പൗരാവകാശ മനുഷ്യാവകാശ ലംഘനമാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സംഘത്തിലെ കുറ്റക്കാരായ പോലീസുകാരെ സസ്പെൻ്റ് ചെയ്ത് ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് ജില്ലാ കൺവീനർ സലിൽ…

യുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു

യുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.എസ്ഐ ജിനുവിനും മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെൻഷൻഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ…

പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം

പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം   വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു…

കൗതുകമായി ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം

  കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാ‍ൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ…

error: Content is protected !!