Input your search keywords and press Enter.

Local Bulletin

കലഞ്ഞൂരില്‍ കാര്‍ കടയിലേക്ക് ഓടിച്ചുകയറ്റി അക്രമം:മൂന്നു വാഹനങ്ങളിലും ഇടിച്ചു

കലഞ്ഞൂരില്‍ കാര്‍ കടയിലേക്ക് ഓടിച്ചുകയറ്റി അക്രമം:മൂന്നു വാഹനങ്ങളിലും ഇടിച്ചു കലഞ്ഞൂരില്‍ കാറില്‍ എത്തിയവര്‍ ഭീകര അന്തരീക്ഷം സൃഷ്തിച്ചു . കാര്‍ ഓടിച്ചുകയറ്റി അക്രമം നടത്തി . കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. കലഞ്ഞൂരിലാണ് സംഭവം .കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം നാല് പേര്‍ക്ക് നേരിയ പരിക്ക് പറ്റി . കലഞ്ഞൂര്‍ വലിയ പളളിക്ക് സമീപം ഉച്ചയ്ക്ക്ആയിരുന്നു യുവാക്കളുടെ അക്രമം. ആളുകളെ കാറിടിപ്പിക്കാനും ശ്രമം നടന്നു.…

ആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം

  കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലതെ ഇറങ്ങുന്നത്തിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ…

റാന്നി അട്ടത്തോട്:കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍

റാന്നി അട്ടത്തോട്:കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍ റാന്നി അട്ടത്തോട് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറന്ന് നല്‍കി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അട്ടത്തോട് ട്രൈബല്‍ എല്‍. പി. സ്‌കൂളിലാണ് ആധുനിക ലൈബ്രറി. ദി സൊസൈറ്റി ഫോര്‍ പോളിമര്‍ സയന്‍സ് ഇന്ത്യ (എസ് പി എസ് ഐ) തിരുവനന്തപുരം ചാപ്റ്ററിന്റെ സാമൂഹ്യസുരക്ഷാ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിക്കാന്‍ കലക്ടറാണ് മുന്‍കൈയെടുത്തത്. പുതുകാലത്തിന് ചേര്‍ന്ന രീതിയിലാണ് നിര്‍മിതി.…

കോന്നി:95 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു

കോന്നി:95 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു കോന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27ന് രണ്ടു വരെ. ഫോണ്‍: 2334110, 9446220488…

ഗതാഗതം നിരോധിച്ചു

കോന്നി മുരിങ്ങമംഗലം ആനകുത്തി വട്ടമണ്‍ സി എഫ് ആര്‍ ഡി കോളജ് റോഡില്‍ വട്ടമണ്‍ കുരിശടിക്കു സമീപമുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്ന് (ഫെബ്രുവരി 19) മുതല്‍ നിരോധിച്ചു. സി എഫ് ആര്‍ ഡി കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പയ്യനാമണ്‍ മച്ചിക്കാട് വഴി പെരിഞ്ഞോട്ടക്കല്‍ എത്തിച്ചേരണം.…

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )   കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന…

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)കെട്ടിട ഉദ്ഘാടനം നടന്നു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)കെട്ടിട ഉദ്ഘാടനം നടന്നു കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ കെട്ടിട ഉദ്ഘാടനവും ആദ്യകാല പ്രവർത്തകരെ ആദരിക്കലുംKSSPU സംസ്ഥാന ജനറൽ സെക്രട്ടറിരഘുനാഥൻ നായർ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ആർ. വിജയൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എ.എൻ. ഭട്ടതിരിപ്പാട്, സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹൻകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കെ.എസ്. സോമനാഥപിള്ള,…

മുറിഞ്ഞകല്ലില്‍ 19 കാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

മുറിഞ്ഞകല്ലില്‍ 19 കാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ പത്തൊൻപതുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്– രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് കളെ മരിച്ചനിലയിൽ കണ്ടത്.ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്. ഇവിടത്തെ അധ്യാപകൻ മാനസികമായി പ്രയാസപ്പെടുത്തുന്നതായി പെൺകുട്ടി പറഞ്ഞിട്ടുള്ളതായി വീട്ടുകാർ പറഞ്ഞു. അസ്വാഭാവിക…

വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി

  വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി, പോലീസ് വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ വ്യാപകമായ അന്വേഷണത്തെതുടർന്ന് പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള…

കോന്നിയില്‍ വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം:പ്രതിയെ അറസ്റ്റ് ചെയ്തു

കോന്നിയില്‍ വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം:പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോന്നിയിലൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബാലാൽസംഗത്തിന് വിധേയയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയിൽ…

error: Content is protected !!