തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള…
കുട്ടികളുടെ പ്രധാനമന്ത്രി നിയതി ജെ , പ്രസിഡൻ്റ് ലാവണ്യ അജീഷ് , സ്പീക്കർ ലാവണ്യ എസ്. ലിനേഷ് പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശുദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുട്ടി നേതാക്കളെ കോഴഞ്ചേരിയിൽ നടന്ന വർണ്ണോൽസവത്തിൽ നിന്ന് തിരഞ്ഞെടുത്തു. മലയാളം ( പ്രസംഗം ) എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോട്ടുവ ഗവ. എൽ.പി സ്കൂളിലെ നിയതി ജെ ( പ്രധാനമന്ത്രി ) യായും…
സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.…
സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിംഗ് 28ന് തിരുവല്ലയില്‍ കേരളത്തിലെ സ്വകാര്യമേഖലയില്‍ ജോലിനോക്കുന്ന വനിതകളായ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മിഷന്‍ ഒക്ടോബര്‍ 28ന് തിരുവല്ലയില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് തിരുവല്ല വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയാവും. കമ്മിഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി,…
കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ വിജയിച്ചു . കഴിഞ്ഞ തവണയും എല്‍ ഡി ആണ് ഈ സഹകരണ സൊസൈറ്റി ഭരിക്കുന്നത് . ബോര്‍ഡ് മെമ്പര്‍മാരായി മത്സരിച്ച കെ.കെ രാജൻ കൈതവന, സി.കെ.നന്ദകുമാർ, ജിറിൽ ജി പാലത്ത്, എസ്.എസ്.ഫിറോസ് ഖാൻ ,എം.എസ്.രാധാകൃഷ്ണൻ (ജനറൽ മണ്ഡലം), ഷിജി റോയി ആതനാട്ടിൽ, ജിജി ജോർജ് (വനിതാ സംവരണ മണ്ഡലം), അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ (നിക്ഷേപ മണ്ഡലം),…
കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു തുലാം മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു.നാഗപ്പാട്ട് പാടി സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു . അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ…
കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ : 800 ക്വിന്റൽ അരി കുറവ് കോന്നിയില്‍ റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായതിനെ തുടർന്ന് സിവിൽ സപ്ലൈസ് കോർപറേഷന്റെ കോന്നി(എൻഎഫ്എസ്എ) ഗോഡൗണിൽ വിജിലൻസ് പരിശോധന നടത്തി. വാതിൽപ്പടി വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരിയുടെ കുറവ് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോർപറേഷന്റെ തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽനിന്നു വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം കോന്നിയിലെത്തി പരിശോധന നടത്തിയത്. താലൂക്കിലെ…
വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പു ഇന്ന് നടക്കും . നിലവില്‍ എല്‍ ഡി ആണ് ഭരണം . ഇരു പാനലുകളിലെയും സ്ഥാനാര്‍ഥികള്‍ സഹകാരികളെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു .…
വര്‍ണ്ണോത്സവം: ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരിയിൽ പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം ‘വര്‍ണ്ണോത്സവം’ ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/അൺഎയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എല്‍.പി/യു.പി/എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏറ്റവും…