മലയാളദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂര്‍വസൂരികള്‍ നടത്തിയതെന്ന ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു. വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും…
മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ‘ഓർമ്മപ്പൂക്കൾ’ നവംബർ ഒന്നിന് പത്തനംതിട്ടയിൽ പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു . നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക്…
മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും (നവംബര്‍ 1) ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും (നവംബര്‍ 1) തുടക്കം. എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എ. ഡി. എം. ബീന എസ്. ഹനീഫ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍…
കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം :നവംബർ 3 ന് കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന…
പത്തനംതിട്ട : ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു പത്തനംതിട്ട :അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി സി ഐ ടി യു സംസ്ഥാന വ്യാപകമായി ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സി ഐ ടി യു പ്രവർത്തകർ ഒരുമിച്ച് നിന്ന് ബാനർ ഉയർത്തി നടത്തിയ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ…
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു പത്തനംതിട്ട : എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി ഐ ടി യു) പത്തനംതിട്ട ജില്ലാ കൺവൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സ. പി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാലി മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജോയ്‌ക്കുട്ടി പ്രവർത്തന റിപ്പോർട്ടും ഡിവിഷൻ പ്രസിഡന്റ്…
ലൈഫ് സര്‍ട്ടിഫിക്കറ്റ് കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിനുളളില്‍ സമര്‍പ്പിക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ്…
കോന്നിയിലെ റേഷന്‍ അരി കടത്തല്‍ : കുറ്റക്കാരെ സസ്പെൻ്റ് ചെയ്യണം : റോബിൻ പീറ്റർ കോന്നി : മുഖ്യമന്ത്രി സ്വർണ്ണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരി കട്ടോണ്ടു പോകുന്നു. ഇടതുപക്ഷ ഭരണത്തിൽ മാഫിയാ വിളയാട്ടം മൂലം ജനജീവിതം നരകതുല്യമായിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണക്കാരന് വാതിൽപടി സംവിധാനത്തിൽ ലഭിക്കേണ്ട 80000 കിലോ അരി കോന്നി താലൂക്ക് ഭക്ഷ്യപൊതു വിതരണ ശേഖരണ…
കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ…
ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ…