Input your search keywords and press Enter.

Local Bulletin

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ്

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ് ആരോഗ്യസമ്പന്നമായ തലമുറകള്‍ക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയതലമുറ കാര്‍ഷികമേഖലയിലേക്ക് കൂടുതലായി കടന്ന്‌വരണം. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്്പന്നസംരംഭങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗങ്ങള്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിഷരഹിതമായിട്ടുള്ള…

മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ്…

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി പഞ്ചായത്തത്തിന്റെ ലൈസന്‍സ് കൂടാതെ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വീടുകളില്‍ നായകളെ വളര്‍ത്തുവാന്‍ പാടില്ലെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ പൊതുജനസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ നായകളെ വളര്‍ത്തുന്നവര്‍ അവയെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തേണ്ടതാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2222340.…

നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി

  കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ കോന്നി  കുമ്മണ്ണൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അസീസ് അറിയിച്ചു . വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി ജമാഅത്ത് സെക്രട്ടറി അസീസ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന ജമാഅത്ത് അംഗങ്ങൾ അംഗീകരിച്ചു. ജമാഅത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് വിഷയാവതരണം നടത്തി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ വിയോഗത്തിൽ…

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു കായംകുളം : ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മുതൽ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള മുൻനിര സ്വാതന്ത്ര്യസമര സേനാനികളുടെയെല്ലാം ചിത്രങ്ങൾ വിസ്മയിപ്പിക്കുന്ന വേഗത്തിൽ വരച്ച് വേറിട്ട രീതിയിലായിരുന്നു ഉദ്ഘാടനം. കായംകുളം എസ് എൻ…

തണ്ണിത്തോട് ഞള്ളൂർ ഭാഗത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

  തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സംയുക്ത യുവജനപ്രസ്ഥാന പ്രവർത്തകർ ഞള്ളൂർ ഭാഗത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. സംയുക്ത യുവജനപ്രസ്ഥാന സെക്രട്ടറി ജോബിൻ കോശി സ്വാഗതം അറിയിച്ചു. കോന്നി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ രഞ്ജു ആർ ഉദ്ഘാടനം നിർവഹിച്ചു. തണ്ണിത്തോട് വലിയ പള്ളി ഇടവക വികാരി റവ. ഫാ. ജോൺ പീറ്റർ, റവ. ഫാ. നിതിൻ, കോന്നി റെയിഞ്ച് ഞള്ളൂർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരന്‍…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 14/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15). രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും. പൊലിസ്, എക്സൈസ്, വനം, അഗ്‌നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.…

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ജില്ലാ പഞ്ചായത്ത്

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ജില്ലാ പഞ്ചായത്ത് വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറിയത്. വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികള്‍ നിറയെ സാധനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ നല്‍കിയിരുന്നു. വൈസ് പ്രസിഡന്റ് ബീനാ പ്രഭാ,…

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു അടൂർ. പറക്കോട് ചിരണിക്കൽ അത്തിട്ട പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (76) വാർദ്ധക്യസഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു. 2020ൽ മകൻ സംരക്ഷണം നല്കാത്തതിനെ തുടർന്ന് അടൂർ പോലീസിൽ പരാതി നല്കി പോലീസ് സഹായത്തോടെ മഹാത്മയിൽ അഭയം തേടിയതായിരുന്നു ഇവർ. മരണ വിവരം മകനെ അറിയിച്ചെങ്കിലും അന്ത്യകർമ്മങ്ങൾക്കായി അമ്മയുടെ മൃതശരീരം ഏറ്റെടുക്കുവാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് ചായിലോട് മൗണ്ട്സിയോൺ മെഡിക്കൽ കോളേജ്…

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ   കോന്നി : കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ട കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. എം എൽ എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ…

error: Content is protected !!