Input your search keywords and press Enter.

Local Bulletin

കോന്നിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കോന്നി കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു വയസ്സ് മാത്രം പ്രായം കണക്കാക്കുന്ന കുട്ടിക്കടുവയെ അഴുകിയ നിലയില്‍ നദിയില്‍ ആണ് കണ്ടത്. അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി വന്നു അടിഞ്ഞത് ആണെന്ന് വനപാലകര്‍ കരുതുന്നു. കല്ലേലി പള്ളിയുടെ സമീപം ഉള്ള കടവില്‍ ആണ് കുട്ടിക്കടുവയുടെ ജഡം കണ്ടത്. വനപാലകര്‍ എത്തി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നടത്തി. ഏതാനും ദിവസം പഴക്കം ഉള്ള കുട്ടിക്കടുവ ആണെന്ന്…

കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി

കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ.എ.എസ് എന്നിവർ വിലയിരുത്തി . 14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ…

സ്ലാബ് തെന്നി ഓടയില്‍ വീണു : കൊല്ലന്‍പടിയില്‍ ഒരാള്‍ക്ക് പരിക്ക്

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയുടെ മുകളില്‍ ഇട്ട സ്ലാബ് തെന്നി ഒരാള്‍ ഓടയില്‍ വീണു. കാലിനു പൊട്ടല്‍ ഉണ്ടായി. കോന്നി കൊല്ലന്‍പടിയില്‍ ഉള്ള ഓടയില്‍ ആണ് മണിമലതെക്കേതില്‍ എം ആര്‍ മുരളി (73) വീണത്‌. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കാലിനു പൊട്ടല്‍ ഉണ്ട്. കെ എസ് ടി പി റോഡു പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്ലന്‍പടിയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര്‍ കരാര്‍ എടുത്ത…

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നി വി കോട്ടയം നിവാസിയായ യുവാവ് മരണപ്പെട്ടു

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് കോന്നി വികോട്ടയം നിവാസിയായ യുവാവ് മരണപ്പെട്ടു. വി കോട്ടയം ചെറുവേലി ശ്രീനാഥ് (32) ആണ് മരണപ്പെട്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി ബൈക്ക് വി കോട്ടയം മാളികപ്പുറം അമ്പലത്തിന് സമീപം വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. അച്ഛൻ: പരേതനായ ഗോപിനാഥൻ നായർ; അമ്മ: ശ്രീദേവി; സഹോദരി: ശ്രീലക്ഷ്മി…

അരുവാപ്പുലത്ത് ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു.കൂടുതല്‍ മികവോടെ പ്രവര്‍ത്തനം തുടരുന്നതിനായി എല്ലാ ഹരിതകർമ സേന അംഗങ്ങൾക്കും കുട, ഗ്ലൗ, മാസ്ക്, ഫസ്റ്റ് എയ്ഡ് എന്നീവയും വിതരണം ചെയ്തു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിന് 1.73ലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്. വാതില്‍പ്പടി ശേഖരണം മെച്ചപ്പെടുത്തുന്നതിന് ഹരിതസഹായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നത്. എല്ലാമാസവും ഗ്രാമപഞ്ചായത്തില്‍ 100%…

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ അദാലത്ത് :കോന്നി ഏപ്രിൽ 4

കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം. ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാം. നേരത്തെ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പു എൻഫോഴ്സ്‌മെന്റ് വിഭാഗവും…

കാല്‍ വഴുതി നദിയില്‍ വീണു : 15-കാരി മരണപ്പെട്ടു

പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി നദിയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍.…

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ബലാൽസംഗം ചെയ്തു; പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും

വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പെൽ വീട്ടിൽ ശിവദാസൻ (60) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. കോന്നി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകൽ വീട്ടിൽ കയറി…

മാലിന്യമുക്ത നവകേരളം: കോന്നി ഗ്രാമപഞ്ചായത്ത്

കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നാളെ (30.03.2025) ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോന്നി പ്രിയദർശിനി ഹാളിൽ നടക്കും.…

കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം: ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചു

കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജകമണ്ഡലത്തിലെ വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂർ പരുമലകുരിശ് കടവിൽ നിന്നും ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂർ കടവിലേക്ക് 12 മീറ്റർ വീതിയുള്ള വലിയ പാലം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ ഭാഗമായി പാലത്തിന്റെ ഇൻവെസ്റ്റിഗേഷനും…

error: Content is protected !!