ഓറഞ്ച് അലർട്ട്; പത്തനംതിട്ട ജില്ലയിലെ മാടമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട് : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) ,ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC)…
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും, വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തൽ 26ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.…
കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ നടത്തിയ അങ്കണവാടി വർക്കർ – ഹെൽപ്പർ തസ്തികയിൽ നടത്തിയ അഴിമതിയും അർഹരായവരെ ഒഴിവാക്കി പാർട്ടി കുടുംബത്തിലെ ആൾക്കാരെ ഉൾപെടുത്തിയ നടപടി പിൻവലിക്കണമെന്ന് ഡി സി സി വൈ: പ്രസിഡൻ്റ റോബിൻ പീറ്റർ ആവശ്യപ്പെട്ടു . യു ഡി എഫ് അരുവാപ്പുലം മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോബിന്‍ പീറ്റര്‍ . യു ഡി എഫ് മണ്ഡലം ചെയർമാൻ…
ഉദ്യോഗസ്ഥര്‍ ഹാജരാകണം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍…
അതിശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ട ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജൂണ്‍ 30 വരെ ഹാജരാകണം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും,…
കോന്നി മുറിഞ്ഞകല്ലില്‍ കെ എസ് ആർ ടി സി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ആർക്കും പരിക്കില്ല . കനത്ത മഴ സമയത്ത് വന്ന ബസ്സ് ആണ് നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നിന്നത് . ഏറെ നേരം ഗതാഗത തടസം ഉണ്ടായി .ബസ്സിലെ യാത്രികര്‍ സുരക്ഷിതര്‍ ആണ് . പുനലൂര്‍ മൂവാറ്റുപുഴ റോഡ് പണികള്‍ കഴിഞ്ഞതോടെ അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ കടന്നു പോകുന്നത് .മഴയുള്ളപ്പോള്‍ ബ്രേക്ക്…
വീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ തിരുവനന്തപുരം തിരുവല്ലത്തും പാച്ചല്ലുരിലും വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.വെഞ്ഞാറമൂട് സ്വദേശി കൊച്ചു ഷിബു എന്ന ഷിബു (42), നെടുമങ്ങാട് സ്വദേശി വാൾ ഗോപു എന്ന ഗോപു(42) എന്നിവരാണ് അറസ്റ്റിലായത്.നാലുവീടുകളിലായിരുന്നു ഇരുവരും ചേർന്ന് മോഷണം നടത്തിയത്.സ്വർണം ഉൾപ്പെടെ സംഘം മോഷ്ടിച്ചിരുന്നു. ആളിലാത്ത വീട്ടിൽക്കയറി സി.സി.ടി.വി. ക്യാമറകൾ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലാകുന്നത്. ഇവിടെ നിന്നും ലഭിച്ച പ്രതികളുടെ വിരലടയാളം കേന്ദ്രീകരിച്ച്…
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ 16.01.2024 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ : 0468 2222665. കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജില്ലാതല കമ്മ്യൂണല്‍…
ഭീതി പരത്തിയ കടുവ: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു.തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ്വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്. മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടുപശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.കടുവയെ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റി .…
വാര്‍ഷിക മസ്റ്ററിംഗ് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം മുഖേന വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. 2023 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാവരും മസ്റ്ററിംഗ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ മൂന്നിന് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള…