പത്തനംതിട്ട ജില്ലയില്‍ (മെയ് 22) റെഡ് അലര്‍ട്ട്; (മെയ് 23) മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ ( മെയ് 22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (മെയ് 23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയ്ക്കുള്ളത്. 22 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. 22 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,…
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍…
കോട്ടയം, ഇടുക്കി ,പത്തനംതിട്ട: രാത്രിയാത്രാ നിരോധനം 23 വരെ തുടരും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍…
ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട ചെയിൻ സർവീസ് നമ്പർ ആർ എ സി 867 ബസിൽ യാത്രചെയ്ത ഓമല്ലൂർ സ്വദേശിക്ക് സ്വർണകൈചെയിൻ കളഞ്ഞുകിട്ടി. അടൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഓമല്ലൂർ വെങ്ങാറ്റൂർ ബി എസ് ബിന്നിക്കാണ് സ്വർണാഭരണം ബസിനുള്ളിൽ നിന്നും കിട്ടിയത്. ഇത് ബിന്നി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിട്ടുള്ള ചെയിൻ അടയാളസഹിതം എത്തിയാൽ…
കണ്‍സ്യൂമര്‍ഫെഡിന്‍റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കണ്സ്യൂമര്ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണന്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ത്രിവേണി നോട്ട് ബുക്കുകള്‍, കമ്പിനികളുടെ ബാഗുകള്‍,കമ്പനി കുടകള്‍ക്കൊപ്പം കുടുംബശ്രീ സംരഭമായ മാരാരി കുടകളും അടക്കം കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിപണിയില്‍ ലഭിക്കും. സ്റ്റേഷനറി സാധനങ്ങള്‍ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടായിരിക്കും. വിപണി ജൂണ്‍ 10…
മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍…
പത്തനംതിട്ട: ഈമാസം 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അതത് താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടണം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469…
പത്തനംതിട്ട ജില്ല: മഴയുടെ തോത് ഇന്ന് (19): ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്‍ പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്തു . റെഡ് അലേര്‍ട്ട് ആണ് അടുത്ത മൂന്നു ദിനം . ഇന്ന് 19/05/2024 ല്‍ പെയ്ത മഴയുടെ തോത് ഇങ്ങനെ : ളാഹ – 195 മില്ലി മീറ്റര്‍ ആങ്ങമൂഴി – 170 മില്ലി മീറ്റര്‍ പാടം – 163 മില്ലി മീറ്റര്‍…
ജില്ലയില്‍ ഇന്നും (19), നാളെയും (20) റെഡ് അലേര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും (19) നാളെയും (20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ…