Input your search keywords and press Enter.

Local Bulletin

കോന്നി ഗാന്ധിഭവനിൽ നിന്നുള്ള അറിയിപ്പ് ( 27/04/2024 )

കോന്നി ഗാന്ധിഭവനിൽ നിന്നുള്ള അറിയിപ്പ് ( 27/04/2024 ) കോന്നി ഗാന്ധിഭവനിൽ നടന്നുവരുന്ന സ്നേഹപ്രയാണത്തിന്‍റെ 460-ാം ദിവസമായ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കോന്നി സ്വരലയ മ്യൂസിക് സ്ക്കൂൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് എന്ന് കേന്ദ്രം ഡയറക്ടർ അറിയിച്ചു കൊല്ലം ജില്ലയിലെ പത്തനാപുരംആസ്ഥാനമാക്കി 2005 മുതൽക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നപ്രസ്ഥാനമാണ് ഗാന്ധിഭവൻ.ഇതിന്‍റെ പ്രധാന ശാഖ കോന്നിയില്‍ പ്രവര്‍ത്തിച്ചു വരുന്നു . സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള…

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ തിരുവനന്തപുരം-65.68, ആറ്റിങ്ങല്‍-68.84, കൊല്ലം-66.87, പത്തനംതിട്ട-63.05, മാവേലിക്കര-65.29, ആലപ്പുഴ-72.84, കോട്ടയം-65.29, ഇടുക്കി-65.88, എറണാകുളം-67.00, ചാലക്കുടി-70.68, തൃശൂര്‍-70.59, പാലക്കാട്-71.25, ആലത്തൂര്‍-70.88, പൊന്നാനി-65.62, മലപ്പുറം-69.61,കോഴിക്കോട്-71.25,വയനാട്-71.69, വടകര-71.27. കണ്ണൂര്‍-73.80, കാസര്‍ഗോഡ്-72.52 എന്നിങ്ങനെയാണ് പോളിങ് ശതമാനം.പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തി.12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത് .…

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും

കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു. ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.…

തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ല പൂര്‍ണ സജ്ജമായി (24/04 /2024)

ആകെ വോട്ടര്‍മാര്‍ 14,29,700; ലോക്സഭാ തെരഞ്ഞെടുപ്പിനായി  പത്തനംതിട്ട മണ്ഡലം സുസജ്ജം: ജില്ലാ കളക്ടര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്.   പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75…

കോന്നിയില്‍ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു

  കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം (24- 4 -2024) യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ പ്രായാണെഷ്ടിയോടെ ആരംഭിച്ചു. തുടർന്ന് മൂജവാൻ പർവ്വതത്തിൽ നിന്ന് സോമലത വാങ്ങി സുബ്രമണ്യൻ എന്ന ഋത്വിക്ക് കാളവണ്ടിയിൽ കൊണ്ടുവരുന്നു എന്ന സങ്കല്പത്തിലുള്ള സോമക്രയയും സോമ പരിവാഹനവും നടന്നു. ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകളും നടത്തി.…

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 20/04/2024 )

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതാണ്.…

ഏപ്രിൽ 23 ന് പത്താമുദയ മഹോത്സവം, കല്ലേലി ആദിത്യ പൊങ്കാല

  ഏപ്രിൽ 23 ന് പത്താമുദയ മഹോത്സവം, കല്ലേലി ആദിത്യ പൊങ്കാല കോന്നി:വിഷുക്കണി ദർശനത്തോടെ തുടങ്ങിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മഹോത്സവത്തിന്‍റെ പത്താം ഉത്സവം പത്താമുദയമായി ഏപ്രിൽ 23 ന് ആഘോഷിക്കും. കല്ലേലി ആദിത്യ പൊങ്കാല രാവിലെ 9 മണി മുതൽ നടക്കും. മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.…

കല്ലേലി കാവ് പത്താമുദയ മഹോത്സവ വിശേഷങ്ങള്‍ ( 20/04/2024 )

കല്ലേലി കാവ് പത്താമുദയ മഹോത്സവ വിശേഷങ്ങള്‍ ( 20/04/2024 ) കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി ഏഴാം ഉത്സവം സംസ്ഥാന ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, ചലച്ചിത്ര പിന്നണി ഗായകൻ ബിജു മാങ്കോട് എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി സ്വാഗതം പറഞ്ഞു .കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു . ഉത്സവത്തിന്‍റെ…

കോന്നിയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതം ഏറ്റു

കോന്നിയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതം ഏറ്റു കോന്നിയില്‍ കനത്ത ചൂടില്‍ വീട്ടമ്മയ്ക്ക് സൂര്യാഘാതം ഏറ്റു. കോന്നി മങ്ങാരം മണ്ണാറത്ത വീട്ടിൽ രജനിക്കാണ് സൂര്യാഘാതം ഏറ്റത്. 12:45ന് ശേഷം മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പുറത്തും, തോളിന്‍റെ ഭാഗത്തും എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു . പൊള്ളലിന്‍റെ ആസ്വസ്ഥതകൾ ഉണ്ടായപ്പോഴാണ് സൂര്യാഘാതം ഏറ്റത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോന്നി താലൂക് ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം ഉയർന്ന താപനില 37°C വരെ എത്തി .…

കോന്നി അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു

കോന്നി അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു കോന്നി: 21 മുതൽ മെയ് 1 വരെ കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണികൾ പൂർത്തിയായി. പ്രത്യകമായുള്ള 3 യജ്ഞ മണ്ഡപങ്ങളും അനുബന്ധ ശാലകളും ഉൾക്കൊള്ളുന്നതാണ് സമ്പൂർണ യജ്ഞശാല. സന്ദർശകർക്കായി യജ്ഞ ശാലകൾക്കു ചുറ്റും നിർമിച്ചിരിക്കുന്ന നടപ്പന്തലുകളും പൂർത്തിയായിട്ടുണ്ട്. വൈദികർ നാളെ മുതൽ എത്തി തുടങ്ങും. ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് പ്രധാന ആചാര്യൻ. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്…

error: Content is protected !!