Input your search keywords and press Enter.

Local Bulletin

ലോക് സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 18/04/2024 )

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് 20, 21, 22 ന് ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍ 20, 21, 22 തീയതികളില്‍ രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റിനായി സമര്‍പ്പിച്ച 12 ഡി അപേക്ഷകളില്‍ അനുമതി ലഭിച്ചവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താനാകുക. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ട്:അപേക്ഷ ഏപ്രില്‍ 19  വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കാന്‍…

കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ്‌ ഒരു മണിക്കൂര്‍ മുടങ്ങി

കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ്‌ ഒരു മണിക്കൂര്‍ മുടങ്ങി കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന നടത്തി . ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഡ്രൈവര്‍ മാറ്റി പകരം ഡ്രൈവര്‍ വന്ന ശേഷമാണ് ബസ്സ്‌ പുറപ്പെട്ടത്‌ . ഇന്ന് വെളുപ്പിനെ 04:30 ന് അമൃത ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് പോകണ്ട ഡ്രൈവർ മദ്യപിച്ചിരുന്നതായി…

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക്  മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത  വയസിളവുണ്ടായിരിക്കും. ഈ…

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : പ്രത്യേക അറിയിപ്പുകള്‍ ( 16/04/2024 )

  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍  പൂര്‍ത്തിയായി.   ഒന്നാംഘട്ടത്തില്‍ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാന്‍ഡമൈസേഷന്‍ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ  പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍…

കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമര്‍പ്പിച്ചു

കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമര്‍പ്പിച്ചു പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി മൂന്നാം ഉത്സവം പ്രമുഖ ജീവകാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച, കെ, പി, എം, എസ് കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ: സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ , സാബു കുറുമ്പകര…

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു. അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിൽ തിരിയിൽ നിന്നും ചലചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി നായർ അടുപ്പിലേക്ക് അഗ്നി പകർന്ന് ഗൃഹപ്രവേശം നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്…

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/04/2024 )

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ഏപ്രില്‍1 6 മുതല്‍ ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം ഏപ്രില്‍1 6 മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക.…

കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു

കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു കോന്നി : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ്…

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടുകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 302 -മത് സ്നേഹഭവനം മച്ചി പ്ലാവ് ആയുത്തുംപറമ്പിൽ വിധവയായ ഷൈനിക്കും കുടുംബത്തിനും ആയി ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ആഗ്നസ് മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ആഗ്നസ് മാത്യു നിർവഹിച്ചു. വർഷങ്ങളായി…

പത്തനംതിട്ട ലോക സഭാ തെരഞ്ഞടുപ്പ് : ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 12/04/2024 )

യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്‍മാര്‍… ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളും, കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്‍മാരും 1,305 സ്ത്രീകളുമാണുള്ളത്. മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല,…

error: Content is protected !!