Input your search keywords and press Enter.

National Bulletin

ക്രൈസ്തവ ന്യൂനപക്ഷ വിഷയം :കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്ക് നിവേദനം നൽകി

ക്രൈസ്തവ ന്യൂനപക്ഷ വിഷയം :കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്ക് നിവേദനം നൽകി   പത്തനംതിട്ട:ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ…

27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി

  27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത് മൂലം രാജ്യ തലസ്ഥാനം 27 വർഷങ്ങൾക്ക് ശേഷം പിടിച്ചു . മോദി മാജിക് ആണ് വിജയത്തിന് പിന്നില്‍ എന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പോലും പറയുന്നു . ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ ഊന്നൽ നല്‍കാതെ മറ്റു സംസ്ഥാനത്തെ നേട്ടങ്ങള്‍ നിരത്തിയാണ് വോട്ടര്‍മാരെ സമീപിച്ചത് . ഡൽഹി പ്രചാരണത്തിൽ ബിജെപിയുടെ കൃത്യതയാര്‍ന്ന ഇടപെടലുകള്‍ ഉണ്ടായതോടെ വലിയ…

ലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:കേരള തീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ല

ലക്ഷദീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:കേരള തീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ല ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്നു ചെറിയ ഭൂചലനം ഉണ്ടായി .ഇതിന്‍റെ ഫലമായി കാസർകോടിന്റെ മലയോര മേഖലകളിൽ ചെറിയ മുഴക്കം അനുഭവപ്പെട്ടു . കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും ഉണ്ടായത് . കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ…

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല : കേന്ദ്രം

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല : കേന്ദ്രം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കി.കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിലനിർത്തുമെന്നും കാട്ടുപന്നികൾക്കുള്ള സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി.…

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും…

കേന്ദ്ര ബജറ്റ് 2025-26 പൂര്‍ണ്ണ വിവരങ്ങള്‍

കേന്ദ്ര ബജറ്റ് 2025-26 പൂര്‍ണ്ണ വിവരങ്ങള്‍ ശരാശരി ഒരു ലക്ഷം രൂപവരെയുള്ള പ്രതിമാസ വരുമാനത്തിന് ആദായനികുതിയില്ല; തീരുമാനം മധ്യവർഗ ഗാർഹിക സമ്പാദ്യവും ഉപഭോഗവും വർധിപ്പിക്കുന്നതിന് പുതിയ നികുതിവ്യവസ്ഥയിൽ ശമ്പളക്കാർക്കു പ്രതിവർഷം ₹ 12.75 ലക്ഷം വരെ ആദായനികുതി അടയ്ക്കേണ്ടതില്ല വികസനത്തിന്റെ നാലു സങ്കേതങ്ങളായി കൃഷി, എം.എസ്.എം.ഇ., നിക്ഷേപം, കയറ്റുമതി എന്നിവയെ ഉയർത്തിക്കാട്ടി കേന്ദ്ര ബജറ്റ് കാർഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ നടപ്പാക്കും; 1.7…

കേന്ദ്രബഡ്ജറ്റിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ {ബിജെപി സംസ്ഥാന അധ്യക്ഷൻ }

    കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ {ബിജെപി സംസ്ഥാന അധ്യക്ഷൻ }   കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള…

കേന്ദ്രബജറ്റ് നാളെ ( 01/02/2025 ) : ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും

കേന്ദ്രബജറ്റ് നാളെ ( 01/02/2025 ) : ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13…

ഐഎസ്ആര്‍ഒ 100 ല്‍:GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

  ഐഎസ്ആര്‍ഒയുടെ  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. 1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്.2 വിക്ഷേപണത്തറകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാകും.…

സ്‌കൂട്ട് വിയന്ന, ഇലോയിലോ സിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നു

സ്‌കൂട്ട് വിയന്ന, ഇലോയിലോ സിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നു ഇന്ത്യ – സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് ക്യാബിന്‍ ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനറില്‍ 2025 ജൂണ്‍ 3-ന് ആരംഭിക്കുന്ന വിയന്നയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. ഇലോയ്ലോ സിറ്റിയിലേക്കുള്ള വിമാനങ്ങള്‍ 112 സീറ്റുകളുള്ള എംബ്രയര്‍ ഇ190-ഇ2 വിമാനത്തില്‍…

error: Content is protected !!