Input your search keywords and press Enter.

National Bulletin

‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത

‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത ‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി…

‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി

‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി ‘ദന’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി.350-ലേറെ ട്രെയിനുകളാണ്കിഴക്കന്‍ തീരദേശ റെയില്‍വേ റദ്ദാക്കിയത്.പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കി.ഒഡീഷയിലേയും പശ്ചിമ…

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍   അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍…

ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്

  മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ‘ദന’ ചുഴലിക്കാറ്റായി (Cyclonic Storm ) ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ (ഒക്ടോബർ 24) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു രാത്രിയൊടെ/ഒക്ടോബർ 25ന് അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. കോമറിൻ…

കനത്ത മഴ: ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു(23/10/2024 )

കനത്ത മഴ: ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു(23/10/2024 ) Holiday for schools on October 23 as rains continue in Bengaluru കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.ശാന്തിനഗറിൽ നിരവധി വീടുകളിൽ വെള്ളം കയറി. സർജാപൂരിൽ 40 മില്ലിമീറ്റർ മഴ ഇന്ന് പെയ്തു . പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു.…

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിന് അനുമതിയില്ല: സുപ്രീം കോടതി

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിന് അനുമതിയില്ല: സുപ്രീം കോടതി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിനുള്ള അനുമതി നൽകാനാവില്ലെന്ന്‌ സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണ്. ഒരു അഭിഭാഷകന് താനൊരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ആണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകൻ മറ്റൊരു ജോലി ചെയ്യാൻ പാടില്ലെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമെന്ന്‌…

പത്തനംതിട്ടയില്‍ അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ13 വരെ

പത്തനംതിട്ടയില്‍ അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ13 വരെ ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 (ബുധനാഴ്ച) മുതൽ നവംബർ 13 (ബുധനാഴ്ച) വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു…

ജമ്മു കശ്മീരിൽ ഭീകരാക്രമണം:7 പേര്‍ മരിച്ചു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 7പേര്‍ മരിച്ചു.ഇവര്‍ തൊഴിലാളികള്‍ ആണ് . സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു.സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.…

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്‌ . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.…

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: കോച്ചുകൾക്ക് തീപ്പിടിച്ചു

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: കോച്ചുകൾക്ക് തീപ്പിടിച്ചു:ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത് chennai train accident goods train and mysore darbhanga express ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു.മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോൾ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.വണ്ടി അതിവേഗത്തിലായതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകൾ പാളംതെറ്റുകയും…

error: Content is protected !!