Input your search keywords and press Enter.

State Bulletin

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

  ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍…

വനമേഖലകളിലെ ടൂറിസം പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച്…

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at…

ഡ്രൈവിങ് ടെസ്റ്റ് ഈ ആഴ്ച മുതല്‍ കര്‍ശനമാക്കുന്നു

  ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്ക് ഒരുങ്ങുന്നത്. ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാര്‍ക്കിങ്, കയറ്റത്തില്‍ നിര്‍ത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറാന്‍ ആഗ്രഹമില്ലെന്നും മന്ത്രി പറഞ്ഞു.…

മാധ്യമ അവാര്‍ഡ് പുരസ്ക്കാരങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടി പരിഗണിക്കണം

    കേരള സര്‍ക്കാരിന്‍റെ വിവിധ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ സ്ഥിരമായി തഴയുന്ന പ്രവണത കാണുന്നു .അപേക്ഷ ക്ഷണിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പടിക്ക് പുറത്താക്കുന്നു . അച്ചടി ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളില്‍ നിന്നും മാത്രമായി അപേക്ഷ സ്വീകരിച്ചു ഫലം പ്രഖ്യാപിക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത് . സര്‍ക്കാര്‍ വാര്‍ത്തകളടക്കം (പി ആര്‍ ഡി നല്‍കുന്ന പ്രസ് റിലീസ്സടക്കം ) ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന അനേകായിര വാര്‍ത്തകളും / അറിയിപ്പുകളും…

റാന്നിയിലെ ശാസ്ത്രാധ്യാപകർക്ക് ‘റാ’ പരിശീലനം

  ഇന്ത്യ ഗവൺമെൻറ് ആരംഭിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാ(RAA)ന്റെ ഭാഗമായി റാന്നി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർക്ക് ബി. ആർ .സിയിൽ പരിശീലനം നൽകി.സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിന് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ . റാന്നി ബിആർസിയിൽ നടന്ന അധ്യാപക പരിശീലനം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു.റിസോഴ്സ് പേഴ്സൺസ് ആയ എഫ് അജിനി, സൈജു സക്കറിയ, റോബി…

പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരിക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്…

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത (03.01.2024 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (പുറപ്പെടുവിച്ച സമയം 07.00 PM 03.01.2024 ) Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 01/01/2024 )

  പുതുവർഷ പുലരിയിൽ നാല് ഭക്തരുടെ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം ശബരിമലയിൽ പുതുവത്സര പുലരിയിൽ നാലുഭക്തർ ചേർന്ന് വഴിപാടായി അയ്യപ്പ സ്വാമിയ്ക്ക് 18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ…

error: Content is protected !!