നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്. തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്‌ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24 ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്. ഭാഗ്യത്തെ സ്വപ്നം കാണുന്നവർക്ക് ഈ വർഷം ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണി സൗഭാഗ്യത്തിന്റെ പുത്തനുണർവ്വാണ് സമ്മാനിക്കുന്നത്. നാളെയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പൊതുജനങ്ങൾ വിപണിയിലെത്തിയ ടിക്കറ്റ് സ്വന്തമാക്കിയതിലൂടെ ലോട്ടറി വകുപ്പിനും സ്വപ്ന സാഫല്യം. മുൻ വർഷത്തെക്കാൾ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് (08.01.2024) വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്…
ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺ, ഹോൺ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ സേഫ്റ്റി ടു…
കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്‌കാരത്തിന്റെ…
കോന്നി ഇളകൊള്ളൂർ ക്ഷേത്രത്തിൽ സംഹിതാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗത്തിന്‍റെ പ്രവർത്തനങ്ങൾക്കായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ തന്ത്രി മoത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും യുവ സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നാരായണൻ നമ്പൂതിരി,സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ…
രസീത് നൽകാതെ അനധികൃതമായി തീർത്ഥാടകരെ താമസിപ്പിച്ചതിന് എം ഒ സി , എം എൻ നമ്പ്യാർ മഠം കെയർ ടേക്കർ സജയകുമാറിനെതിരെ നടപടിയെടുക്കാൻ ദേവസ്വം വിജിലൻസ് ചുമതലയുള്ള എസ് ഐ ബി ശ്യാം ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണിത്. പരിശോധനയിൽ എം ഒ സി യിൽ 25 പേരും എം എൻ നമ്പ്യാർ മഠത്തിൽ 23 പേരും രസീത് എടുക്കാതെ റൂമുകളിൽ…
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി…
പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 30-ന് വൈകിട്ടാണ് പുനലൂർ- മൂവാറ്റുപുഴ റോഡിൽ മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ട് പവന്റെ സ്വര്‍ണമാലയും,…
ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി . വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്നസംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ…
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തെങ്കാശിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.കസ്റ്റഡിയിലുള്ള രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ മൂന്നാമനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു..ഡിസംബര്‍ 30-ന് വൈകിട്ടാണ്…