പാലക്കാട്: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം 2024- 2025 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്, കടമ്പഴിപ്പുറം സാമൂഹ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ഓരോ വാട്ടര്‍ എ.ടി.എമ്മിനും അഞ്ച് ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ എ.ടി.എമ്മുകള്‍ വഴി ലഭിക്കും. ബ്ലോക്ക്…