Input your search keywords and press Enter.

State Bulletin

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട് അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍…

കേരള സര്‍ക്കാര്‍ :പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങൾ: കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക. ദേശീയ…

ശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരം

ശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ…

ട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി

ട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ സന്ദേശം നൽകിയയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലാണ് വ്യാജ സന്ദേശം അയച്ചത് എന്ന് കണ്ടെത്തി . ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടന്നു . സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം…

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ വ്യാപക പരിശോധന

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: 8 കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ…

പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തീയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.…

ബിഎൽഒമാർക്ക് ഡ്യൂട്ടി അവധി(പാലക്കാട്, ചേലക്കര, വയനാട്)

ബിഎൽഒമാർക്ക് ഡ്യൂട്ടി അവധി(പാലക്കാട്, ചേലക്കര, വയനാട്) പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ് വിതരണത്തിന് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചു. നവംബർ  8 വരെയുള്ള തീയതികളിലാണ് രണ്ടു ദിവസത്തെ അവധി അനുവദിച്ച് ഇലക്ഷൻ വകുപ്പ് ഉത്തരവിറക്കിയത്.…

ജല-മണ്ണ് ഗുണനിലവാര പരിശോധനയിൽ ഹ്രസ്വ കാല കോഴ്സ്

ജല-മണ്ണ് ഗുണനിലവാര പരിശോധനയിൽ ഹ്രസ്വ കാല കോഴ്സ് കടൽജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനരീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വ കാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കും. കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവനിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും. വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്,…

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം…

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 2025 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതു പരീക്ഷയുടെയും ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പൊതുപരീക്ഷയുടെയും നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം വർഷ തിയറി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കുന്നതാണ്. ഒന്നാം വർഷ തിയറി, ഇംപ്രൂവ്മെന്റ് തിയറി പരീക്ഷകൾ 2025 മാർച്ച് ആറിന് ആരംഭിച്ച് മാർച്ച് 29ന്…

error: Content is protected !!