Input your search keywords and press Enter.

State Bulletin

പടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു

പടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച…

നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇടപെടും: അഡ്വ. പി. സതീദേവി

നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇടപെടും: അഡ്വ. പി. സതീദേവി അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍. രാജ്യത്തെമ്പാടും നഴ്സുമാരുടെ പ്രശ്നങ്ങള്‍ സമൂഹമറിഞ്ഞത് അവരുടെ സമരങ്ങളിലുടെയാണ്. ഈ…

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/10/2024 )

സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു. ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ…

പട്ടാളപുഴുവിൽ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ചു : സിഎംഎഫ്ആർഐ

പട്ടാളപുഴുവിൽ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ചു : സിഎംഎഫ്ആർഐ പട്ടാളപുഴുവിൽ നിന്നും (ബ്ലാക് സോർൾജിയർ ഫ്‌ളൈ) പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ. സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളി, ഫിഷ് ന്യുട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്മീൽ,…

കോന്നിയിലെ റേഷന്‍ അരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം

കോന്നിയിലെ റേഷനരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം സിവിൽ സപ്ലൈസ് കോർപറേഷൻ കോന്നി ഗോഡൗണിൽ നിന്നും എട്ട് ലോഡ് റേഷന്‍ അരി കാണാതായ സംഭവത്തെ സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇന്ന് നടന്നുവരുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി. കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതിന് യോഗം തീരുമാനിച്ചു.സലിൽ…

‘വര്‍ണ്ണോത്സവം’ സമാപിച്ചു: വിജയികൾ

‘വര്‍ണ്ണോത്സവം’സമാപിച്ചു:വിജയികൾ പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടി നടന്ന ‘വര്‍ണ്ണോത്സവം’ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ , സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി . വിജയികൾ : പ്രശ്ചന്നവേഷം ( എൽ.പി വിഭാഗം ) നരേന്ദ്രപ്രതാപ് ( ഒന്നാം സ്ഥാനം) , അദീഷ് എസ്. ( രണ്ടാം സ്ഥാനം ) , അഭിദേവ് ( മുന്നാം സ്ഥാനം ) പ്രശ്ചന്നവേഷം (…

സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും

    സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും കോന്നി :കോന്നി വനം ഡിവിഷനിൽ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കിഴക്കൻ മലയോര മേഖലകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനവും പോരുവാലിയിൽ നിർമ്മിച്ച ആരണ്യകം കഫെയുടെ പ്രവർത്തന ഉദ്ഘാടനവും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ കലഞ്ഞൂർ അരുവാപ്പുലം…

ഇന്ന് ആയില്യം :നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

ഇന്ന് ആയില്യം :നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി എല്ലാ മാസവും ആയില്യം നാളിൽ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ടെങ്കിലും ആയില്യ പൂജയക്ക് ഏറ്റവും ശ്രേഷ്ഠം കന്നിമാസത്തിലാണ്.പണ്ടുകാലം മുതലേ നാഗ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും കേരളീയർ. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് പറയുന്നത്. ആയില്യം നാളാണ് നാഗപൂജയ്ക്ക് ഏറ്റവും…

ശക്തമായ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

ശക്തമായ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 24/10/2024 : പത്തനംതിട്ട, ഇടുക്കി 25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട്…

2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97% സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68% സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ…

error: Content is protected !!