Input your search keywords and press Enter.

State Bulletin

തദ്ദേശ അദാലത്ത്; 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ്

തദ്ദേശ അദാലത്ത്; 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ് എല്ലാ ജില്ലകളിലും തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17 തദ്ദേശ അദാലത്തുകളിലൂടെ ലഭിച്ച 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങൾ ഇതിനകം നടപ്പിലാക്കി. ഒക്ടോബർ ഒന്നാം…

‘ആംനസ്റ്റി പദ്ധതി 2024’ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

‘ആംനസ്റ്റി പദ്ധതി 2024’ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി…

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു…

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ…

പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ്

പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ് 2024 ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) വാഹനങ്ങളായ ക്വാളിസ്, ഇന്നോവ, ബൊലേറോ, സുമോവിക്ട, ജാസ്സ് തുടങ്ങിയ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഇ-ടെൻഡർ മുഖേന ഒക്ടോബർ 15 നകം…

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 )

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 ) നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം:സമ്മേളനത്തിന് ഇന്ന് (ഒക്ടോബർ 4) തുടക്കം ഇന്ന് (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ…

വയനാട് ഉത്സവത്തിന്‌ തിരിതെളിഞ്ഞു

    ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടുവരികയാണ് വയനാട് ഉത്സവ് ‘ന്റെ ലക്ഷ്യം. ‘സഞ്ചാരികളെ വരൂ,വയനാട് സുരക്ഷിതമാണ് ‘എന്ന സന്ദേശവുമായി കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്.  …

പത്തനംതിട്ട ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം

പത്തനംതിട്ട ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമായത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട്…

നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഇനി 9 ദിനം ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കും .ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം.സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം…

നടന്‍ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്)അന്തരിച്ചു

  കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ 300…

error: Content is protected !!