വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനായി : മന്ത്രി വി. ശിവന്‍കുട്ടി സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ, ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ നമ്മള്‍ സ്ഥാപിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 1.2 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍…