Input your search keywords and press Enter.

Uncategorized

3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (03.12.2024)

ശബരിമല ക്ഷേത്ര സമയം (03.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം – രാവിലെ 3.30 മുതൽ ഉഷഃപൂജ – രാവിലെ 7.30 ഉച്ചപൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ – രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും   10 ദിവസം 420 പരിശോധന; 49 കേസ്, 3,91,000…

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു:5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച്‌ പേര്‍ മരിച്ചു. വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ മുഹ്സിൻ, മുഹമ്മദ്, ആനന്ദ്, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.രണ്ട്‌ പേര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.…

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ( 03/12/2024 )

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു ( 03/12/2024 ) . മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.…

വിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി

കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12/2024) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള…

അമൃത ആശുപത്രിയിൽ ഫ്രാക്ചർ ശിൽപശാല സംഘടിപ്പിച്ചു

കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ് 2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാല ഉൽഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്,…

തൃശ്ശൂര്‍, കാസർകോട്, മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.…

കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചു :മഴ വകുപ്പുകൾ സജ്ജം:എ ഡി എം

മഴ ശക്തമായതിനെ തുടർന്ന് കാനനപാത അടച്ചിട്ടതിനാൽ മൂഴിക്കൽ, അഴുതക്കടവ്, കാളകെട്ടി എന്നീ പ്രദേശങ്ങളിൽ നിന്നും കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ KSRTC യുടെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചിട്ടുള്ളതാണ്.മഴ വകുപ്പുകൾ സജ്ജം: എ ഡി എം…

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.…

കനത്ത മഴ സാധ്യത : കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.…

error: Content is protected !!