വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 06/06/2024 ) കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ ക്രേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീപ്രസ്സ്ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിൽ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന “Introduction to Artificial Intelligence” എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500…
കോഴിക്കോട് ലോ കോളേജിൽ സീറ്റ് ഒഴിവുകൾ കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ, എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) എന്നീ കോഴ്സുകളിൽ 2024-25 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്കു പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി ജൂൺ 12ന് ഉച്ച തിരിഞ്ഞു മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും…
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.…
കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.…
കോന്നി: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട…
നാലുവർഷ ബിരുദം: സർവ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം നാലുവർഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവും. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവിഎം കോളജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമിടുന്നത്. സർവ്വകലാശാലാ…
കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2350548.…
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് : പ്ലേസ്മെന്റ് ഡ്രൈവ് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മെയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു…
വടശ്ശേരിക്കരയില്‍ :കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും 2024-25 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ ഒന്നിന് രാവിലെ 11 ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. പി എസ് സി…