അപേക്ഷ ക്ഷണിച്ചു ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honors) കോഴ്സിന് പ്ലസ് ടു പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : www.cfrdkerala.in, www.supplycokerala.com. സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ദൃശ്യമാധ്യമരംഗത്ത്…
2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിന്റെ പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർഥികൾ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.…
ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റിയിട്ടില്ല ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി വച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചതുപ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും…
500 നഴ്സിങ് ഒഴിവുകൾ: ഒരു രൂപ പോലും ചിലവില്ലാതെ ജർമനിയിലേക്ക് പറക്കാം ജർമ്മനി: ജർമ്മനിയിലേക്ക് 500 നഴ്സുമാരെ ആവശ്യമുണ്ട്. പൂർണമായും സ്പോൺസർ ചെയ്യപ്പെട്ട ഈ പ്രോഗ്രാമിൽ ജർമൻ ഭാഷയും സൗജന്യമായി പഠിപ്പിക്കുന്നു. രണ്ടു മാസം മുതൽ എട്ടു മാസം വരെയാണ് ഭാഷ ട്രെയിനിങ്. ഈ കാലയളവിൽ പതിനായിരം രൂപ മാസം സ്റ്റൈപെൻഡും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. തുടർന്ന് ജർമൻ ഭാഷ ടെസ്റ്റ് ഉണ്ടാകും. അത് B2 സെർട്ടിഫിക്കറ്റോടെ പാസാകണം.…
വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ:മെയ് 31വരെ അപേക്ഷിക്കാം വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മെയ് 31വരെ അപേക്ഷിക്കാം. വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. ആകെസീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്സ് ഫീസ് 10,000 + ജി.എസ്.ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനും എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25.…
പ്ലസ് ടു പരീക്ഷാ ഫലം ; 2,94,888 പേർ വിജയിച്ചു പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വെബ് സൈറ്റുകളിൽ ലഭ്യമാണ് . പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം…
കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍ കോന്നി: കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക്…
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ…
കേരള: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എപ്ലസ്…
2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്(08 മേയ്) പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.inഎന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. …