Input your search keywords and press Enter.

featured

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും 2024 സെപ്റ്റംബർ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) രാവിലെ 06.00 മണി വരെ പ്രവർത്തനരഹിതമാകും. തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ, തപാൽ അധികാരികൾ മുതലായവർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല.കൂടുതൽ വിവരങ്ങൾക്ക് , 0471-2470225 എന്ന നമ്പറിലോ അല്ലെങ്കിൽ…

കൂടലില്‍ വാഹനാപകടം :രണ്ടു പേര്‍ മരണപ്പെട്ടു

  പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ…

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശ്ശിനി കാവ്യ പ്രേംകുമാറിന്റെ Bsc Nursing പഠനത്തിന് നായർസ് വെൽഫെയർ ഫൌണ്ടേഷൻ അനുവദിച്ച വിദ്യാസഹായനിധി,കാവ്യയുടെ ഭവനത്തിൽ എത്തി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാർ ഗോകുലം കാവ്യ പ്രേംകുമാറിന് കൈമാറി . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുമാർ കുന്നത്തേത്തു , വിനോദ് റോയൽ , സദാശിവൻ നായർ, പ്രേംകുമാർ എന്നിവര്‍ സംസാരിച്ചു .…

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ…

കൂടല്‍ കടുവ :വ്യാജ വാര്‍ത്ത സൃഷ്ടിച്ചു ജനത്തെ ഭീതിയിലാക്കി

കൂടല്‍ കടുവ :വ്യാജ വാര്‍ത്ത സൃഷ്ടിച്ചു ജനത്തെ ഭീതിയിലാക്കി കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവ ഇറങ്ങിയതായി വ്യാജ വാര്‍ത്ത സൃഷ്‌ടിച്ചു . ഫേസ് ബുക്ക്‌ പേജില്‍ ആണ് വ്യാജ വാര്‍ത്ത ഇന്ന് കണ്ടത് .വനം വകുപ്പും പോലീസും അന്വേഷിച്ചു .ഇത് വ്യാജ നിര്‍മ്മിതി ആണ് എന്ന് കണ്ടെത്തി .വ്യാജ ഫോട്ടോയും വാര്‍ത്തയും നല്‍കിയ ഫേസ് ബുക്ക്‌ ആളുകളെ പോലീസില്‍ നിന്നും ബന്ധപ്പെട്ടു . വ്യാജമായി വാര്‍ത്തകര്‍ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന…

കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.  …

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു   അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9…

കെ പി ഡി എം എസ് :അവിട്ടം തിരുന്നാൾ മഹോത്സവം ആഘോഷിച്ചു

കെ പി ഡി എം എസ് :അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു കെ പി ഡി എം എസ് സീതത്തോട് ധർമ്മ സഭായോഗം മഹാത്മാ ശ്രീ അയ്യങ്കാളിയുടെ അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു .കെ പി ഡി എം എസ് സംസ്ഥാന രജിസ്ട്രാർ ആകേഷ് ഉദ്ഘാടനം നിർവഹിച്ചു.ധർമ്മസഭായോഗം പ്രസിഡണ്ട് രാജേഷ് കെഎസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു . കെ പി ഡി എം…

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20)

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20) പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2024 സെപ്റ്റംബർ 20 ന് (വെള്ളി) കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) രാവിലെ…

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/09/2024 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷനില്‍ 30 ദിവസത്തെ സൗജന്യപരിശീലനം നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഫോണ്‍:  8330010232. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ മൊബൈല്‍ ഡിസ്പ്ലേ റിപ്പയറിംഗ്  സര്‍വീസ് പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും.  18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.…

error: Content is protected !!