ഒരുപാട് വിദ്യാർഥികൾക്ക് അറിവും സ്‌നേഹവും കരുതലും പകർന്ന കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം വിദ്യാർത്ഥിയിലുമിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം…