Input your search keywords and press Enter.

featured

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

  പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനത യുവമോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്നുമാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. ഇന്ത്യ – ബംഗ്ലാദേശ് വിമോചന സമരവേളയിൽ പാകിസ്ഥാൻ സൈന്യത്താൽ ബന്ധിയാക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ച വിമുക്ത സൈനികനായ ശിവൻ കുട്ടി യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് നിതിൻ എസ് ശിവയ്ക്ക് ദീപശിഖ കൈമാറി. യുവമോർച്ച…

പത്തനംതിട്ട ജില്ലാ: പ്രധാന അറിയിപ്പുകള്‍ ( 25/07/2024 )

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടാങ്ങള്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ…

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു തിരുവനന്തപുരം : കവിതാ സംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യരത്ന പുരസ്‌കാരം കലാ-സാഹിത്യവിചിന്തകനും ഗ്രന്ഥകാരനും വീനസ് ബുക്സ് & പബ്ലിഷിംഗ് കമ്യൂൺ ചെയർമാനുമായ ഡോ. ജിതേഷ്ജിയ്ക്ക് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അവാർഡ് ഫലകത്തോടൊപ്പം മന്ത്രി തന്നെ ഒരു തത്സമയ രേഖചിത്രം വേദിയിൽ വച്ച് വരച്ച് അവാർഡ് ജേതാവായ ജിതേഷ്ജിക്ക് സമ്മാനിച്ച് സദസ്യരെ ഒന്നടങ്കം വിസ്മയിപ്പിക്കുകയും ചെയ്തു.…

കോന്നിയില്‍ കുടിവെള്ളം, പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം ( 26/07/2024 )

  ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ 26/07/2024 കോന്നിയില്‍ വെച്ചു കുടിവെള്ളം ,പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം എന്ന് അധികൃതര്‍ അറിയിച്ചു . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ ലഭിക്കുന്നത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ 10.30 മുതല്‍ സേവനം ലഭിക്കും എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . ഫോണ്‍ : 7593000862…

കോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഡിവിഷന്‍ അംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവെച്ചു

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന് എതിരെ ജിജി സജി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി തീരുമാനം എടുത്തത്‌. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയില്‍ ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ : അപേക്ഷ ക്ഷണിച്ചു

  കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്…

ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല

ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല   രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക,…

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300…

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യം

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യം അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ പന്തളം നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി . ഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തിയത്. നഗര സഭയുടെ അനുമതി ഇല്ലാതെ കെട്ടിടം പണിത് ആൾക്കാരെ താമസിപ്പിക്കുന്ന…

കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ല : റെയില്‍വേ മന്ത്രി

കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ല : റെയില്‍വേ മന്ത്രി കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യു പി എ സര്‍ക്കാരിന്റെ കാലത്ത്…

error: Content is protected !!